CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 58 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ വെതര്‍സ്പൂണ്‍ പബ്ബില്‍ എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ അക്രമിച്ച യുവതിയുടെ വീഡിയോ വൈറലായി; കണ്‍സള്‍ട്ടന്റ് ജോലിയില്‍ നിന്ന് പുറത്താക്കി; താന്‍ വംശവെറിക്കാരി അല്ലെന്ന് വാദിച്ച് അക്രമി

കൊവിഡ്-19 മഹാമാരിക്കിടെ മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ പബ്ബുകള്‍ തുറന്ന ശനിയാഴ്ചയായിരുന്നു സംഭവങ്ങള്‍

പോളിഷ് ഭാഷയില്‍ ഉറക്കെ സംസാരിച്ചതിന്റെ പേരില്‍ എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ അക്രമിച്ച് സ്ത്രീ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് അക്രമിയെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ താന്‍ വംശവെറി പുലര്‍ത്തുന്ന വ്യക്തിയല്ലെന്നും, തന്നെ കുടുക്കിയതാണെന്നുമാണ് വീഡിയോയില്‍ കുടുങ്ങിയ ക്ലെയര്‍ മക്കാര്‍ത്തി ഇപ്പോള്‍ വാദിക്കുന്നത്. ബ്രിസ്‌റ്റോള്‍ ദി കിംഗ്‌സ്‌വുഡ് കോളിയേഴ്‌സ് ബാറില്‍ വെച്ചാണ് എന്‍എച്ച്എസ് കെയര്‍ ജീവനക്കാരിയായ അന്നാ റുത്‌കോവ്‌സ്‌കയെ ഇവര്‍ അക്രമിച്ചത്. ഈ ദൃശ്യങ്ങള്‍ അന്ന ഫോണില്‍ ചിത്രീകരിച്ചു. 

എന്നാല്‍ ചില വാക്കുകള്‍ ഉപയോഗിച്ചില്ലെന്നാണ് 30-കാരിയായ അക്രമി വാദിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും ക്ലെയര്‍ വെളിപ്പെടുത്തി. പോളിഷ് സംഘം തന്നെ തുറിച്ച് നോക്കുകയും, ചിരിക്കുകയും ചെയ്തപ്പോള്‍ പ്രതികരിച്ചതാണെന്നാണ് ക്ലെയറിന്റെ വാദം. കൊവിഡ്-19 മഹാമാരിക്കിടെ മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ പബ്ബുകള്‍ തുറന്ന ശനിയാഴ്ചയായിരുന്നു സംഭവങ്ങള്‍. പോലീസ് ഇപ്പോള്‍ വീഡിയോ പരിശോധിച്ച് വരികയാണ്. 

വംശവെറി തെറ്റായ കാര്യമാണെന്ന് ക്ലെയര്‍ അവകാശപ്പെട്ടു. 'വംശവെറി തെറ്റാണെന്ന് അറിയാം. ആ രീതി എനിക്കില്ല. അത്തരത്തില്‍ ഒന്നും പറയാഞ്ഞിട്ടും വംശീയത ആരോപിക്കുന്നത് തെറ്റാണ്. അതുകൊണ്ടാണ് പോലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസ് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടത്തിനും, വരുമാന നഷ്ടത്തിനും കേസ് പോകും', ക്ലെയര്‍ പറയുന്നു. സഹോദരനും, സുഹൃത്തിനും ഒപ്പമാണ് ബ്രിസ്റ്റോളില്‍ മദ്യപിക്കാന്‍ എത്തിയത്. എന്നിരുന്നാലും താന്‍ മദ്യലഹരിയില്‍ ആയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. 

തന്നെ ഇതില്‍ കുടുക്കിയതാണെന്നാണ് ക്ലെയര്‍ ആരോപിക്കുന്നു. സംഭവം കഴിഞ്ഞതിന് പിന്നാലെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഇത്തരം ഒരാളെ എങ്ങിനെ ജോലിയില്‍ വെച്ച് കൊണ്ടിരിക്കുന്നുവെന്ന് ഇമെയിലുകള്‍ വന്നുതുടങ്ങിയതോടെ കണ്‍സള്‍ട്ടന്റ് ജോലി തെറിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ വന്‍തോതില്‍ ട്രോളിംഗും, ഭീഷണിയുമാണ് നേരിടുന്നതെന്ന് ക്ലെയര്‍ വ്യക്തമാക്കി. അന്നയും, ഒപ്പമുള്ളവരും പോളിഷ് ഭാഷയില്‍ സംസാരിക്കുന്നത് കേട്ടില്ലെന്നാണ് ക്ലെയര്‍ വാദിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരിലാണ് തര്‍ക്കം തുടങ്ങിയതെന്ന് എന്‍എച്ച്എസ് കെയറില്‍ ജോലി ചെയ്യുന്ന അന്ന വെളിപ്പെടുത്തുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.