ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ജെനിന്‍ അനസ്, വെനസ്വേലയിലെ കോണ്‍സ്റ്റിറ്റൂഷണല്‍ അസംബ്ലി പ്രസിഡന്റ് ദിയോസ്ഡാഡോ കബെല്ലോ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ബൊളീവിയന്‍ പ്രസിഡന്റിന് രോഗം സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്‌പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സൂചന.
വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ കഴിഞ്ഞാല്‍ രണ്ടാമനാണ് സോഷ്യലിസ്റ്റ് നേതാവ് ദിയോസ്ഡാഡോ കബെല്ലോ. ചൊവ്വാഴ്ച ബ്രസീല്‍ പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനകെ ബൊളീവിയയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോവിഡ് വ്യാപനത്തിനിടയിലും തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടില്ല. തുടക്കത്തില്‍ സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് വിയോജിച്ച പ്രസിഡന്റ് അനെസ് പിന്നീട് ഇത് അംഗീകരിക്കുകയായിരുന്നു.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്.
അമേരിക്കയില്‍ ഇന്നലെ അറുപതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫ്‌ലോറിഡയിലും കാലിഫോര്‍ണിയയിലും ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന രേഖപ്പെടുത്തി. ഇതിനിടെ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന 13 രാജ്യങ്ങളില്‍ നിന്നുള്ള പരൗന്മാരുടെ പ്രവേശനം ഇറ്റലി വിലക്കി