CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 28 Minutes 40 Seconds Ago
Breaking Now

ബിഗ്‌ബോസ് ഷൂട്ടിംഗ് ആരംഭിച്ചു

നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തെലുങ്ക് സീസണ്‍ ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ നാഗര്‍ജുന ട്വിറ്ററില്‍ പങ്കുവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നാലാമത്തെ സീസണ്‍ ഉടന്‍ ഉണ്ടാവില്ല റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് നാഗാര്‍ജ്ജുന രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ തന്നെ റിയാലിറ്റി ഷോ എത്തും. മത്സരാര്‍ത്ഥികളെ മെയ് മാസത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ജൂണ്‍, ജൂലൈ മാസങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.

കോവിഡിനെ തുടര്‍ന്നാണ് ഓഗസ്റ്റിലേക്ക് മാറ്റിയത്. നടന്‍ ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു ആദ്യ സീസണില്‍ ബിഗ് ബോസ് ഹോസ്റ്റ് ചെയ്തത്. രണ്ടാം സീസണില്‍ നടന്‍ നാനി ആയിരുന്നു അവതാരകന്‍. മൂന്നാം സീസണില്‍ നാഗാര്‍ജുനയും രമ്യ കൃഷ്ണനും അവതാരകരായി എത്തി.

ബിഗ് ബോസ് സീസണ്‍ 4ന്റെ പ്രൊമോയും ചാനല്‍ സ്റ്റാര്‍മാ നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം, മലയാളം ബിഗ് ബോസ് സീസണ്‍ 2 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആണ് മലയാളം ബിഗ് ബോസ് അവതരിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.