CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 54 Seconds Ago
Breaking Now

ജാക്ക് ഡാനിയലിലെ കഥാപാത്രം ലഭിച്ചതിന് പിന്നില്‍ ദിലീപ് : ദേവന്‍

ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തില്‍ തനിക്ക് വളരെ പോസിറ്റീവ് ആയ ഒരു കഥാപാത്രമാണ് കിട്ടിയതിന് പിന്നില്‍ ദിലീപ് ആണെന്ന് നടന്‍  ദേവന്‍ .തന്നെ ആ ചിത്രത്തിലേക്ക് നിര്‍ദേശിക്കുന്നത് ദിലീപ് ആണെന്ന് അദ്ദേഹം പറഞ്ഞു.

അതിലെ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നാവുമെന്നു സംവിധായകനോട് പറയുന്നത് ദിലീപ് ആണ് അങ്ങനെയാണ് ആ ചിത്രം എന്നിലേക്കു എത്തുന്നത് ദേവന്‍ വെളിപ്പെടുത്തി. ആ കഥാപാത്രവും കഥയും തനിക്കു ഏറെ ഇഷ്ടപെട്ടത് കൊണ്ട് കൂടിയാണ് ജാക്ക് ഡാനിയല്‍ ചെയ്തതെന്നും ദേവന്‍ വിശദീകരിച്ചു.

ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ദേവന്‍ കോമഡി വേഷം ചെയ്തിരുന്നു.  വില്ലന്‍ വേഷം ചെയ്യാനാണ് തനിക്കു ഇപ്പോഴും ഇഷ്ടമെങ്കിലും ആ വേഷം ചെയ്തത് വില്ലന്‍ ഇമേജിന് ഒരു മാറ്റം ഉണ്ടാക്കിയെന്നും ദേവന്‍ പറയുന്നു.

1983 ഇല്‍ നാദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദേവന്‍ പിന്നീട് ഹരിഹരന്റെ ആരണ്യകത്തിലെ നായക വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ന്യൂ ഡല്‍ഹി, ഏകലവ്യന്‍, ബാഷ എന്നീ ചിത്രങ്ങളിലേത്  ദേവന്റെ ശ്രദ്ധിക്കപ്പെട്ട വില്ലന്‍  വേഷങ്ങളാണ്. കന്നഡ, ഹിന്ദി ചിത്രങ്ങളിലും ദേവന്‍ അഭിനയിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.