CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 22 Minutes 20 Seconds Ago
Breaking Now

എല്ലാം അറിഞ്ഞിട്ടും, ഒന്നും ചെയ്തില്ല; ട്രംപിന്റെ കൊവിഡ് പ്രതിരോധം ക്രിമിനല്‍ നടപടിക്ക് തുല്യമെന്ന് കുറ്റപ്പെടുത്തി ബൈഡന്‍; പോര് മൂര്‍ച്ഛിക്കുന്നു

അഭിപ്രായ സര്‍വ്വെകളില്‍ ട്രംപിനെ മറികടന്ന് മുന്‍തൂക്കം നേടാന്‍ മുന്‍ വൈസ് പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്

കൊറോണാവൈറസിന്റെ അപകടങ്ങളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവഗണിച്ചെന്ന ആരോപണവുമായി യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ആയിരക്കണക്കിന് അമേരിക്കക്കാരുടെ അനാവശ്യ മരണത്തിലേക്ക് നയിച്ചതിന് പ്രസിഡന്റിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ തലത്തില്‍ ഏകോപനത്തോടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

'അദ്ദേഹത്തിന് അത് അറിയാമായിരുന്നു, പക്ഷെ ഒന്നും ചെയ്തില്ല. ഇത് ക്രിമിനല്‍ നടപടിക്ക് തുല്യമാണ്', സിഎന്‍എന്‍ ടൗണ്‍ ഹാളില്‍ ബൈഡന്‍ പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായുള്ള ഡെമോക്രാറ്റിക് നോമിനേഷന്‍ സ്വീകരിച്ച ശേഷം ബൈഡന്‍ നടത്തുന്ന ആദ്യ ടൗണ്‍ ഹാള്‍ സ്‌റ്റൈല്‍ ഈവന്റായിരുന്നു ഇത്. ആളുകളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കി വോട്ട് പിടിക്കാനുള്ള ശ്രമമാണ് ബൈഡന്‍ നടത്തിയത്. 

സാമൂഹിക അകലം പാലിക്കാന്‍ ഒരു ബേസ്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് പാര്‍ക്ക് ചെയ്ത കാറുകളില്‍ ഇരുന്നാണ് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തത്. മഹാമാരി നേരിടുന്ന സാഹചര്യത്തില്‍ വിര്‍ച്വല്‍ ഈവന്റുകള്‍ നടത്തുന്ന ബൈഡന്‍ ഒളിച്ചിരിക്കുകയാണെന്നാണ് ട്രംപിന്റെ പരിഹാസം. എന്നാല്‍ ദേശീയ അഭിപ്രായ സര്‍വ്വെകളില്‍ ട്രംപിനെ മറികടന്ന് മുന്‍തൂക്കം നേടാന്‍ മുന്‍ വൈസ് പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്. 

കൊവിഡും, സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ട്രംപിന് വോട്ടര്‍മാര്‍ക്കിടയില്‍ ജനപ്രിയത കുറച്ചത്. ബൈഡന്‍ പങ്കെടുക്കുന്ന പ്രചരണങ്ങളില്‍ വളരെ കുറവ് ആളുകളെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. ട്രംപ് ആകട്ടെ വലിയ റാലികള്‍ സംഘടിപ്പിക്കുന്നു. വൈറസിനെതിരെയുള്ള പോരാട്ടത്തെ ന്യായീകരിക്കാനാണ് ട്രംപിന്റെ ഈ ശ്രമങ്ങള്‍. റാലികള്‍ തന്നെ കൊവിഡ് പ്രതിരോധത്തെ അനുകൂലിക്കുന്നതും, എതിര്‍ക്കുന്നതുമായ ചിത്രം പങ്കുവെയ്ക്കുന്നു. യുഎസില്‍ ഇതുവരെ 195,000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 6.3 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെട്ടത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.