CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 14 Seconds Ago
Breaking Now

ജന്മദിനത്തില്‍ കിടിലന്‍ സമ്മാനം നല്‍കി ഉണ്ണി മുകുന്ദനെ ഞെട്ടിച്ച് ആരാധകര്‍

ഉണ്ണി മുകുന്ദന്റെ ജന്മദിനത്തില്‍ കിടിലന്‍ സമ്മാനം നല്‍കി താരത്തെ ഞെട്ടിച്ച് ആരാധകര്‍. ഉണ്ണി ആദ്യമായി വാങ്ങിയ പള്‍സര്‍ 150cc ബൈക്ക് മോഡിഫൈ ചെയ്ത് കിടിലനാക്കിയാണ് രണ്ടര വര്‍ഷത്തിന് ശേഷം താരത്തിന് ആരാധകരായ രഞ്ജിത്തും സംഘവും സമ്മാനിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷം മുമ്പ് ഫാന്‍സ് സംഘത്തിലെ പാവപ്പെട്ട യുവാവിന് ജോലിക്ക് പോകാന്‍ ബൈക്ക് തരുമോ എന്ന് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് ഉണ്ണിയെ സമീപിച്ചത്. ഈ ജന്മദിനത്തില്‍ അതേ ബൈക്ക് മോഡിഫൈ ചെയ്ത് സമ്മാനിക്കുകയായിരുന്നു. ഈ സമ്മാനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചു എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

ആദ്യം തന്നെ എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയുന്നു. പണത്തിന് എല്ലാം വാങ്ങാന്‍ കഴിയില്ല അതുപോലെ വാക്കുകള്‍ക്ക് എല്ലാ വികാരങ്ങള്‍ക്കും പര്യാപ്തമല്ല. ഞാന്‍ എന്റെ പൂര്‍ണ ഹൃദയത്തോടെയാണ് ഇവിടെയുള്ളത്. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. ഇന്നലെ ഒരുപാട് കത്തുകളും സമ്മാനങ്ങളും മനോഹരമായ വാക്കുകളും എനിക്ക് ലഭിച്ചു. എല്ലാം എനിക്ക് പ്രത്യേകതയുള്ളതാണ്.

നിങ്ങള്‍ ചെയ്തത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഞാന്‍ ഇടറി വീഴുയാണെങ്കില്‍ എന്റെ കൈപിടിക്കുമെന്ന് വിശ്വാസിക്കുന്ന ആളുകളാണ് അവര്‍. സുഹൃത്തുക്കളേ ഈ മനോഹരമായ മോഡിഫൈഡ് ബൈക്കിന് നന്ദി. രണ്ട് വര്‍ഷം മുമ്പ് ബൈക്ക് ആവശ്യപ്പെട്ടത് എന്നെ ഞെട്ടിച്ചു, നിങ്ങള്‍ എനിക്കായി സര്‍പ്രൈസ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

കൗമാരപ്രായത്തില്‍ ഞാന്‍ ആദ്യമായി സ്വന്തമാക്കിയ ബൈക്ക് ആണിത്. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ ഈ മോഡിഫൈഡ് ബൈക്കുമായി തിരിച്ചെത്തി. വേണ്ടത്ര നന്ദി പറയാനും എനിക്ക് കഴിഞ്ഞില്ല. ഇത് എന്റെ ആദ്യ ബൈക്കാണ്, എല്ലാവരെയും പോലെ ഇത് എനിക്കും വിലപ്പെട്ടതാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.