CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 3 Seconds Ago
Breaking Now

കൊവിഡ് വൈറസിന്റെ കഥ കഴിക്കുന്ന വാക്‌സിനുമായി മോഡേണ; പ്രായമായവരില്‍ വന്‍തോതില്‍ ആന്റിബോഡി ഉത്പാദിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് ചൂടില്‍ വാക്‌സിന്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ വാക്‌സിന് അടിയന്തര അംഗീകാരം നല്‍കാനുള്ള സാധ്യതയാണ് പ്രസിഡന്റ് ട്രംപ് പരിശോധിക്കുന്നത്

മോഡേണ വികസിപ്പിച്ച കൊറോണാവൈറസ് വാക്‌സിന്‍ പ്രായമായ വ്യക്തികളില്‍ ശക്തമായ ആന്റിബോഡി പ്രതികരണം സൃഷ്ടിക്കുന്നതായി കണ്ടെത്തല്‍. കൂടാതെ ഒരു വോളണ്ടിയറില്‍ മാത്രമാണ് സൈഡ് ഇഫക്ട് രൂപപ്പെട്ടതെന്നും സ്ഥാപനത്തിന്റെ ഫേസ് 2 ടെസ്റ്റിംഗില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കി. 

56 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള 40 വോളണ്ടിയര്‍മാര്‍ക്ക് രണ്ട് ഡോസ് വീതമാണ് നല്‍കിയത്. കൊറോണാവൈറസിനെ ന്യൂട്രലൈസ് ചെയ്യുന്ന ആന്റിബോഡികളാണ് എല്ലാ രോഗികളിലും രൂപപ്പെട്ടത്. വൈറസിനെ പാടെ ഇല്ലാതാക്കാനും, കോശങ്ങളില്‍ ഇന്‍ഫെക്ഷന്‍ വരുത്തുന്നത് തടയുകയും ചെയ്യാന്‍ ശേഷിയുള്ള ഇമ്മ്യൂണ്‍ സെല്ലുകളാണ് ഇവ. 

ലോകത്ത് കൊറോണാവൈറസ് ബാധിച്ച് മരിച്ചവരില്‍ 80 ശതമാനം പേരും പ്രായമായവരാണ്. ഇതുകൊണ്ട് തന്നെ കൊവിഡ്-19 വാക്‌സിനുകള്‍ പ്രായമേറിയ വ്യക്തികള്‍ക്ക് സുരക്ഷിതമാകുകയെന്നത് ഏറ്റവും പ്രാധാന്യമേറിയ വിഷയവുമാണ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ വാക്‌സിന് അടിയന്തര അംഗീകാരം നല്‍കാനുള്ള സാധ്യതയാണ് പ്രസിഡന്റ് ട്രംപ് പരിശോധിക്കുന്നത്. 

കൊവിഡ്-19 ഇഞ്ചക്ഷനുകളുടെ സുരക്ഷ സംബന്ധിച്ച് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആശങ്ക ഉയര്‍ത്തുമ്പോഴാണ് പുതിയ വാക്‌സിന്‍ പ്രതീക്ഷയാകുന്നത്. മുന്‍പ് ട്രയല്‍സ് കടന്നുപോയ വാക്‌സിനുകളും ചെറിയ സൈഡ് ഇഫക്ട് മാത്രമാണ് കാണിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.