CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Minutes 2 Seconds Ago
Breaking Now

ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കോവിഡ് വൈറസ് അണുബാധയ്ക്കുള്ള സാധ്യത കുറവെന്ന് പഠന റിപ്പോര്‍ട്ട്

എ, ബി, എബി എന്നീ രക്തമുള്ള ആളുകള്‍ക്ക് കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു.

ഒ രക്തഗ്രൂപ്പ് ഉള്ള ആളുകള്‍ക്ക് കോവിഡ്19 ന് കാരണമാകുന്ന SARSCoV2 വൈറസില്‍ നിന്ന് അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനം. രോഗം വരികയാണെങ്കില്‍ തന്നെ അവയവങ്ങളുടെ സങ്കീര്‍ണതകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നും രണ്ട് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ബ്ലഡ് അഡ്വാന്‍സസ് ജേണലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനങ്ങള്‍, രക്തത്തിന്റെ തരവും കോവിഡ്19 രോഗബാധയും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുകള്‍ നല്‍കുന്നു.

എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ആദ്യ പഠനത്തില്‍, കോവിഡ്19 പരിശോധന നടത്തിയ 473,000 വ്യക്തികളുടെ ഡാനിഷ് ആരോഗ്യ രജിസ്ട്രി ഡാറ്റയെ സാധാരണ ജനസംഖ്യയിലെ നിയന്ത്രണ ഗ്രൂപ്പില്‍ നിന്നുള്ള 2.2 ദശലക്ഷത്തിലധികം ആളുകളുടെ ഒരു ഡാറ്റയുമായി ഗവേഷകര്‍ താരതമ്യം ചെയ്തു.കോവിഡ്19 പോസിറ്റീവയവരില്‍, ഒ രക്തഗ്രൂപ്പ് ഉള്ള ആളുകള്‍ കുറവായിരുന്നു എന്നാല്‍ എ, ബി, എബി ക്തഗ്രൂപ്പ് ഉള്ള ആളുകള്‍ കൂടുതലാണെന്നും കണ്ടെത്തി.

എ, ബി, എബി എന്നീ രക്തമുള്ള ആളുകള്‍ക്ക് കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു.എ, ബി, എബി രക്തഗ്രൂപ്പ് ഉള്ള ആളുകള്‍ തമ്മിലുള്ള അണുബാധയുടെ തോതില്‍ കാര്യമായ വ്യത്യാസമൊന്നും ഗവേഷകര്‍ കണ്ടെത്തിയില്ല.

കാനഡയില്‍ നടന്ന മറ്റൊരു മുന്‍കാല പഠനത്തില്‍, എ അല്ലെങ്കില്‍ എബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ ഒ അല്ലെങ്കില്‍ ബി രക്തഗ്രൂപ്പുകളുള്ള ആളുകളേക്കാള്‍ കൂടുതല്‍ കോവിഡ്19 രോഗ ബാധ പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

ഗുരുതരാവസ്ഥയിലായ 95 കോവിഡ്19 രോഗികളില്‍ നിന്നുള്ള വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു.രക്ത ഗ്രൂപ്പുകളായ എ അല്ലെങ്കില്‍ എബി രോഗികള്‍ക്ക് മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമാണെന്ന് സംഘം കണ്ടെത്തി, കോവിഡ്19 ശ്വാസകോശത്തെ ബാധിക്കുന്നതിന്റെ തോത് ഈ തരക്കാരില്‍ കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു.

വൃക്ക തകരാറിന് ഡയാലിസിസ് ആവശ്യമായ രോഗികള്‍ കൂടുതല്‍ ഉള്ളത് രക്തഗ്രൂപ്പ് എ, എബിയിലാണെന്നും ഗവേഷകര്‍ കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.