CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 38 Seconds Ago
Breaking Now

എല്ലാവരും മാസ്‌ക് ധരിച്ചാല്‍ 1,30,000 ലക്ഷം ജീവനുകള്‍ രക്ഷിക്കാം; മറിച്ചായാല്‍ ഫെബ്രുവരിയോടെ അര മില്ല്യണ്‍ കൊറോണാവൈറസ് മരണങ്ങള്‍; യുഎസിന് മുന്നറിയിപ്പായി പ്രവചനം!

കാലിഫോര്‍ണിയ, ടെക്‌സാസ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ രോഗവും, മരണങ്ങളും ഉയരും

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയില്‍ അര മില്ല്യണ്‍ ജനങ്ങള്‍ പുതിയ കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരിക്കുമെന്ന് മുന്നറിയിപ്പ്. എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറായാല്‍ 1,30,000 ലക്ഷത്തിലേറെ ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

കൊവിഡ്-19ന് എതിരെ ഫലപ്രദമായ ചികിത്സാ രീതികളും, വാക്‌സനുകളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ശൈത്യകാലത്ത് കൊവിഡ്-19 യുഎസിലെ പൊതുജന ആരോഗ്യം നേരിടുന്ന വെല്ലുവിളിയാണെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് & ഇവാല്യുവേഷന്‍ ഗവേഷകര്‍ കണക്കാക്കുന്നു. 'ഒരു കൂപ്പുകുത്തലിലേക്കാണ് നമ്മള്‍ നീങ്ങുന്നത്, ശൈത്യകാലത്ത് കുതിപ്പ് പ്രതീക്ഷിക്കാം', ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ് മുറേ വ്യക്തമാക്കി. 

നിലവിലെ ഇന്‍ഫെക്ഷന്‍ നിരക്കും, മരണങ്ങളും ഉയരുന്ന സാഹചര്യം കണക്കാക്കിയാല്‍ മഹാമാരി എവിടെയും പോകുന്നതായി തോന്നുന്നില്ലെന്ന് ക്രിസ് മുറേ പറഞ്ഞു. ജനസംഖ്യ അനുപാതം കൂടുതലുള്ള കാലിഫോര്‍ണിയ, ടെക്‌സാസ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ രോഗവും, മരണങ്ങളും ഉയരുന്നതിനൊപ്പം ആശുപത്രി ശ്രോതസ്സുകള്‍ അധികമായി ആവശ്യം വരുമെന്നും ഐഎച്ച്എംഇ പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

വിവിധ സ്റ്റേറ്റുകളിലും, ദേശീയ തലത്തിലും കേസുകള്‍ വര്‍ദ്ധിക്കുന്നതിന് പുറമെ ഡിസംബര്‍ അവസാനവും, ജനുവരിയിലും ദൈനംദിന മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തും, മുറേ വ്യക്തമാക്കി. അതേസമയം ജനങ്ങള്‍ കൃത്യമായി മാസ്‌ക് ധരിക്കാന്‍ തയ്യാറായാല്‍ മരണനിരക്കില്‍ വ്യക്തമായ മാറ്റം സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.