CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 44 Seconds Ago
Breaking Now

ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത ; പോലീസ് കേസെടുത്തു

അമ്മ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ ഉപയോഗിച്ച് കുട്ടിയുടെ മുതുകില്‍ ആഞ്ഞ് കുത്തുകയായിരുന്നു. നിരവധി തവണ കുട്ടിയെ ഇവര്‍ കുത്തിപരുക്കേല്‍പ്പിച്ചു.

ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത. മകളെ പെന്‍സില്‍കൊണ്ട് അമ്മ കുത്തിപരുക്കേല്‍പ്പിച്ചു. മുംബൈയിലാണ് സംഭവം.

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കുട്ടിക്ക് മറുപടി നല്‍കാനായില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ ഉപയോഗിച്ച് കുട്ടിയുടെ മുതുകില്‍ ആഞ്ഞ് കുത്തുകയായിരുന്നു. നിരവധി തവണ കുട്ടിയെ ഇവര്‍ കുത്തിപരുക്കേല്‍പ്പിച്ചു.

സംഭവം കണ്ടുനിന്ന ഇളയ സഹോദരി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ മുംബൈ സാന്റാക്രൂസ് പൊലീസ് കേസെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.