CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 59 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൊവിഡ് ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ബെയിം വിഭാഗങ്ങള്‍ അധികമായി മരിച്ചത് അടിസ്ഥാനപരമായ വിവേചനം കൊണ്ട് തന്നെ! സര്‍ക്കാര്‍, ആരോഗ്യ, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ അസമത്വം നിലനില്‍ക്കുന്നതായി ഡോറീന്‍ ലോറന്‍സിന്റെ കണ്ടെത്തല്‍

അമിതമായി അപകടത്തെ നേരിടേണ്ടി വന്നപ്പോഴും ആവശ്യത്തിന് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ബരോണസ് ലോറന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി

കൊറോണാവൈറസ് ആഞ്ഞടിച്ചപ്പോള്‍ അതിന്റെ പ്രത്യാഘാതം അമിതമായി ഏറ്റുവാങ്ങിയത് ബ്രിട്ടനിലെ കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശങ്ങളുമാണ് (ബെയിം). ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ദശകങ്ങളായി നിലനില്‍ക്കുന്ന അടിസ്ഥാനപരമായ വിവേചനമാണ് ബെയിം വിഭാഗങ്ങള്‍ക്ക് കൊറോണാവൈറസ് ആഘാതം ഏല്‍പ്പിച്ചതെന്നാണ് റിവ്യൂ കണ്ടെത്തിയിരിക്കുന്നത്. 

കൊല്ലപ്പെട്ട കറുത്ത വംശജനായ കൗമാരക്കാരന്‍ സ്റ്റീഫന്‍ ലോറന്‍സിന്റെ അമ്മ ബരോണസ് ഡൊറീന്‍ ലോറന്‍സാണ് സര്‍ക്കാര്‍ തലത്തിലും, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസ സിസ്റ്റത്തിലും നിലനില്‍ക്കുന്ന അടിസ്ഥാനപരമായ അസമത്വം കൊവിഡ്-19 വന്നപ്പോഴും കാരണമായി മാറിയെന്ന് അവകാശപ്പെട്ടത്. പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന മേഖലകളില്‍ അമിതമായി ജോലി ചെയ്യുന്ന ബെയിം ജനതയ്ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കില്ല, ഇതിന് പുറമെ തിരക്കേറിയ വീടുകളിലെ താമസവും ചേര്‍ന്നാണ് വൈറസിനെ ഇവര്‍ക്ക് കൂടുതലായി നേരിടേണ്ടി വന്നത്, അവര്‍ ചൂണ്ടിക്കാണിച്ചു. 

അമിതമായി അപകടത്തെ നേരിടേണ്ടി വന്നപ്പോഴും ആവശ്യത്തിന് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ബരോണസ് ലോറന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിന് പുറമെ മഹാമാരിക്ക് ഇടയില്‍ ഇവരെ അവഗണിക്കുകയും, അപമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളായി നടക്കുന്ന രീതിയാണ് ഇവിടെയും തുടര്‍ന്നത്, ലോറന്‍സ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റ് കൊവിഡ് അഡൈ്വസര്‍ ഡോ. റാഗിബ് അലി നടത്തിയ കണ്ടെത്തലിന് വിരുദ്ധമാണ് ലോറന്‍സിന്റെ റിപ്പോര്‍ട്ട്. അടിസ്ഥാനപമായ വംശീയതയല്ല ന്യൂനപക്ഷ വിഭാഗങ്ങളിലെ അമിതമായ മരണങ്ങള്‍ക്ക് കാരണമെന്നാണ് ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തത്. 

ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറാണ് കൊവിഡ്-19 ബെയിം സമൂഹങ്ങളെ എങ്ങിനെ ബാധിച്ചുവെന്ന് കണ്ടെത്താന്‍ ബരോണസ് ലോറന്‍സിനെ നിയോഗിച്ചത്. കൊവിഡ് സുരക്ഷിതമായ തൊഴിലിടങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ജീവനക്കാരെയാണ് അപകടത്തിലാക്കിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. പൊതുഫണ്ട് മാറ്റി ഉപയോഗിക്കരുതെന്ന നിയമം ബെയിം സമൂഹങ്ങളെയാണ് ബാധിച്ചത്. കൊവിഡ്-19 ചൈനീസ് വൈറസെന്ന് വിളിച്ചതില്‍ നിന്ന് ഉരുത്തിരിഞ്ഞ വംശീയതയും ഇവര്‍ അനുഭവിച്ചു, ബരോണസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.