CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 23 Minutes 55 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷിക്കുന്നതിന് മുന്‍പ് രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാകും! പ്രധാനമന്ത്രിയെ രണ്ടാം ലോക്ക്ഡൗണ്‍ സമ്മര്‍ദത്തിലാക്കി ശാസ്ത്രജ്ഞര്‍; ആദ്യ വ്യാപനത്തേക്കാള്‍ മാരകമാകുമെന്ന ഭീഷണിയും?

പ്രവചനങ്ങള്‍ ഇപ്രകാരമാണെങ്കിലും ബ്രിട്ടനിലെ പകര്‍ച്ചവ്യാധിയുടെ വേഗത കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

മരണസംഖ്യ കുറയുമെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതാകും രണ്ടാം ഘട്ട കൊറോണാവൈറസ് വ്യാപനമെന്ന മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകര്‍ പ്രധാനമന്ത്രിക്ക് മേല്‍ ലോക്ക്ഡൗണിനായി സമ്മര്‍ദം ചെലുത്തുന്നു. കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അപകടകരമാകുമെന്ന് വാദിച്ചാണ് സേജ് ശാസ്ത്രജ്ഞര്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യപ്പെടുന്നത്. ദേശീയ തലത്തില്‍ തന്നെ ഇത് നടപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി ചീഫ് സയന്റിഫിക് അഡൈ്വസര്‍ പാട്രിക്ക് വാല്ലസ് രംഗത്തുണ്ട്. ഡിസംബര്‍ മധ്യത്തോടെ തന്നെ രാജ്യം സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്നാണ് അദ്ദേഹത്തിന്റെ വാദം. 

നവംബര്‍ അവസാനത്തോടെ പ്രതിദിനം 500 മരണങ്ങളും, വൈറസ് ബാധിച്ച് 25000 പേര്‍ ആശുപത്രിയിലും ആകുമെന്നാണ് വൈറ്റ്ഹാളില്‍ പങ്കുവെച്ച മുന്നറിയിപ്പില്‍ പറയുന്നത്. 357 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ യുകെയിലെ ആകെ മരണസംഖ്യ 60,000 കടന്ന ദിവസമാണ് ഈ പ്രവചനങ്ങള്‍ പുറത്തുവരുന്നത്. 'ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും, കൂടുതല്‍ മരണങ്ങളും സംഭവിക്കും. പ്രധാനമന്ത്രിക്ക് മുന്നിലെത്തിയ പ്രവചനങ്ങള്‍ ഇപ്രകാരമാണ് പറയുന്നത്. ഇതോടെ രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം കനത്ത സമ്മര്‍ദം നേരിടുന്നുണ്ട്', ഒരു ശ്രോതസ്സ് ടെലിഗ്രാഫിനോട് പറഞ്ഞു. 

അതേസമയം യുകെയില്‍ കൊവിഡ്-19 കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മരണസംഖ്യയും പെരുകുമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വോന്‍ ഡോയല്‍ വ്യക്തമാക്കുന്നത്. ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ ആഴ്ചകള്‍ കൊണ്ടാണ് ഗുരുതര രോഗികളായി മാറുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടന്‍ ഇപ്പോള്‍ കാണുന്ന പ്രത്യാഘാതങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തില്‍ പ്രതിദിനം 9400 രോഗികള്‍ വരെ മരിച്ച സാഹചര്യത്തില്‍ നിന്നും സ്ഥിതി മെച്ചപ്പെട്ടെന്നതാണ് ആശ്വാസം.

പ്രവചനങ്ങള്‍ ഇപ്രകാരമാണെങ്കിലും ബ്രിട്ടനിലെ പകര്‍ച്ചവ്യാധിയുടെ വേഗത കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശാസ്ത്രജ്ഞരുടെ ഉപദേശം തള്ളി ലോക്കല്‍ ലോക്ക്ഡൗണിനെ ആശ്രയിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ഫലം കാണുന്നുവെന്നാണ് വിവരം. ഹോട്ട്‌സ്‌പോട്ടുകളിലെ 3 ടിയര്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായാല്‍ ശാസ്ത്രജ്ഞരുടെ ഭീഷണി അസ്ഥാനത്തായി മാറും. 




കൂടുതല്‍വാര്‍ത്തകള്‍.