CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 55 Seconds Ago
Breaking Now

ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചത് പൊതുസ്വകാര്യ സഹകരണത്തോടെ സുതാര്യമായ രീതിയില്‍ ; വിവാദത്തില്‍ കേന്ദ്രത്തിന്റെ മറുപടി

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 21 ദിവസത്തോളമെടുത്ത് റെക്കോര്‍ഡ് സമയംകൊണ്ടാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചെടുത്തത്.

ആരാണ് ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചതെന്നും അത് എങ്ങനെ നിര്‍മ്മിച്ചുവെന്നും ഒരു വിവരവുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി റെക്കോര്‍ഡ് സമയംകൊണ്ട് പൊതുസ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചെടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആപ്പുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഇതിനോടകം തന്നെ പൊതുമണ്ഡലത്തില്‍ ഉണ്ടെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 21 ദിവസത്തോളമെടുത്ത് റെക്കോര്‍ഡ് സമയംകൊണ്ടാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചെടുത്തത്. വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യ സേതു ആപ്പ് ആരംഭിച്ചതെന്ന് ഏപ്രില്‍ രണ്ടിന് പത്രക്കുറിപ്പുകളിലൂടെയും സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയും അറിയിച്ചതായി സര്‍ക്കാര്‍ വിശദീകരണ പ്രസ്താവനയില്‍ വ്യക്തമാക്കി.

'സോഴ്‌സ് കോഡ് പൊതു ഡൊമെയ്‌നില്‍ പുറത്തിറക്കിയപ്പോള്‍ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരുകള്‍ പങ്കിട്ടിട്ടുണ്ട്. 16 കോടിയിലധികം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ സേതു ആപ്പിന്റെ പങ്ക് ലോകാരോഗ്യ സംഘടന വിലമതിച്ചിട്ടുണ്ട്. ആപ്പ് കോവിഡിനെ നേരിടാന്‍ സഹായിച്ചിട്ടുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല' സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.

ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് 'ഒഴിഞ്ഞുമാറുന്ന മറുപടി'യാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിവരങ്ങള്‍ നല്‍കാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യസേതു ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ ആപ്പ് ആര് നിര്‍മിച്ചു എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും നല്‍കിയ മറുപടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.