CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 9 Minutes 7 Seconds Ago
Breaking Now

ഇറാനെ അക്രമിക്കാനുള്ള വഴികള്‍ തേടി ട്രംപ്; തെരഞ്ഞെടുപ്പ് തോല്‍വിയ്ക്കിടെ നാടകീയ നീക്കങ്ങള്‍ തടഞ്ഞത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍; വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്‍

പ്രസിഡന്റ് പദവി ഒഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ ട്രംപ് ഇത്തരമൊരു നീക്കം നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടല്‍ സൃഷ്ടിക്കുകയാണ്

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ അക്രമിക്കാനുള്ള വഴികള്‍ തേടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങുമ്പോഴും നാടകീയ നീക്കങ്ങള്‍ക്ക് ട്രംപ് ചുക്കാന്‍ പിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ അക്രമിക്കാനുള്ള വഴികളെ കുറിച്ച് ആരാഞ്ഞെങ്കിലും പിന്നീട് ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയെന്നാണ് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജനറല്‍ മാര്‍ക്ക് മില്ലി, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ എന്നിവരടങ്ങിയ ഉന്നത ദേശീയ സുരക്ഷാ സഹായികളുടെ യോഗത്തിലാണ് ട്രംപ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. യോഗത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനാണ് വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍ ഇറാനെ അക്രമിക്കാനുള്ള ട്രംപിന്റെ മോഹത്തിന് ഉപദേശകര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. 

അക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഇവര്‍ ട്രംപിനെ ഉപദേശിച്ചു. ആണവ കേന്ദ്രങ്ങള്‍ അക്രമിച്ചാല്‍ ഇത് കൂടുതല്‍ വിപുലമായ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിച്ചത്. 'ട്രംപ് ഇതിനുള്ള സാധ്യതകള്‍ ചോദിച്ചു. അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ മുന്നോട്ട് പോകേണ്ടെന്ന് ട്രംപ് അന്തിമതീരുമാനം കൈക്കൊള്ളുകയായിരുന്നു', ഉദ്യോഗസ്ഥന്‍ പറയുന്നു. 

പ്രസിഡന്റ് പദവി ഒഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ ട്രംപ് ഇത്തരമൊരു നീക്കം നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടല്‍ സൃഷ്ടിക്കുകയാണ്. ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ കടുപ്പിച്ച ശേഷമാണ് ട്രംപിന്റെ ഈ അക്രമണ താല്‍പര്യം പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.