CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 53 Seconds Ago
Breaking Now

വൈറസ് ബാധിച്ച് മരിക്കാന്‍ കിടക്കുമ്പോഴും വൈറസ് വ്യാജമെന്ന് വിശ്വസിക്കുന്ന രോഗികള്‍! കുടുംബങ്ങളോട് അന്ത്യവാക്കുകള്‍ പറയുന്നതിന് പകരം ദേഷ്യവും, വെറുപ്പും നിറഞ്ഞ അന്ത്യയാത്രയ്ക്ക് സാക്ഷിയായി നഴ്‌സ്

ഒരേ രോഗം, ഒരേ ചികിത്സ, ഒരേ അവസാനം, ഇതാണ് അവസ്ഥയെന്ന് നഴ്‌സ് കൂട്ടിച്ചേര്‍ത്തു

കൊവിഡ്-19 വൈറസ്, സംഗതി ഒറിജിനലോ, വ്യാജനോ? ഈ ചോദ്യം ഇപ്പോഴും പലര്‍ക്കും സംശയമായി നിലനില്‍ക്കുന്നു. മാരകമായ വൈറസ് യാഥാര്‍ത്ഥ്യമാണെന്ന് ഗുരുതര രോഗബാധിതരെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരുന്നതാണ് തന്റെ ജോലിയിലെ ഏറ്റവും ദുര്‍ഘടമായ വിഷയമെന്നാണ് സൗത്ത് ഡാകോട്ടയില്‍ നിന്നും കൊവിഡ്-19 രോഗികളെ പരിപരിക്കുന്ന നഴ്‌സിന്റെ വെളിപ്പെടുത്തല്‍. 

തന്റെ അനുഭവങ്ങളെ കുറിച്ച് ട്വിറ്ററില്‍ എഴുതിയ ശേഷമാണ് നഴ്‌സ് ജോഡി ഡോയെറിംഗ് സിഎന്‍എന്‍ ന്യൂ ഡേയില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പല രോഗികളും ഇപ്പോഴും കൊറോണാവൈറസ് ഇല്ലാത്ത സംഗതിയാണെന്ന് വിശ്വസിക്കുന്നതായി നഴ്‌സ് പറയുന്നു. 'ആളുകള്‍ തങ്ങളെ രോഗിയാക്കാന്‍ മറ്റ് കാരണങ്ങള്‍ തേടുന്നത് ബുദ്ധിമുട്ടുള്ള വിഷയമാണ്. ഇവര്‍ക്ക് കൊവിഡ് ഇപ്പോഴും യാഥാര്‍ത്ഥ്യമല്ല. ആളുകള്‍ക്ക് ഇത് ഇന്‍ഫ്‌ളുവെന്‍സയോ, ന്യൂമോണിയയോ ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ശ്വാസകോശ ക്യാന്‍സര്‍ ആയാലും സന്തോഷം', നഴ്‌സ് വ്യക്തമാക്കി. 

പോസിറ്റീവ് റിസല്‍റ്റ് വന്നാലും വിശ്വസിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടെന്ന് ജോലി ഡോയെറിംഗ് പറയുന്നു. പല രോഗികളുടെയും അവസാന വാക്കുകള്‍ 'ഇത് സംഭവിക്കില്ല, ഇത് യാഥാര്‍ത്ഥ്യമല്ല' എന്നതാണ്. രോഗികളുടെ അവസാന സമയം അടുത്തെന്ന് മനസ്സിലാക്കുമ്പോള്‍ പ്രിയപ്പെട്ടവരെ വിളിക്കാന്‍ സഹായിക്കണമോയെന്ന് ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ശഠിച്ച് ഉപദേശം തള്ളുകയാണ് മിക്കവരും ചെയ്യുന്നതെന്ന് ഡോയെറിംഗ് പറയുന്നു. 

കുടുംബാംഗങ്ങളെ അവസാനമായി ഒരു നോക്ക് കണ്ട് അന്ത്യയാത്ര ചെയ്യുന്നതിന് പകരം രോഷവും, വെറുപ്പുമാണ് മിക്കവരുടെയും അവസാന നിമിഷങ്ങളെന്ന് നഴ്‌സ് വ്യക്തമാക്കി. എല്ലാ ഡോക്ടര്‍മാരും, നഴ്‌സുമാരും ഈ സാഹചര്യം നേരിടുന്നുണ്ട്. ഒരേ രോഗം, ഒരേ ചികിത്സ, ഒരേ അവസാനം, ഇതാണ് അവസ്ഥയെന്ന് നഴ്‌സ് കൂട്ടിച്ചേര്‍ത്തു. യുഎസില്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് സൗത്ത് ഡകോട്ട. 




കൂടുതല്‍വാര്‍ത്തകള്‍.