CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 23 Seconds Ago
Breaking Now

കോവിഡ് വാക്‌സിന്‍ ഏപ്രിലോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും ലഭ്യമാകും ; രണ്ടു ഡോസുകല്‍ക്ക് കൂടി ആയിരം രൂപ

വാക്‌സിന്‍ വന്‍തോതില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഏപ്രില്‍ തൊട്ട് ഒരു വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പുനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടുത്ത ഫെബ്രുവരിയോടെ ഇതു ലഭിക്കും. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി ആയിരം രൂപ വിലവരും. വാക്‌സിന്‍ എടുക്കാനുള്ള ജനങ്ങളുടെ താത്പര്യം, അതിനുള്ള ബജറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് 2024 ന് മുമ്പ് ഇന്ത്യയില്‍ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ വന്‍തോതില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡോസിന് 5-6 യുഎസ് ഡോളര്‍ വില വരും. അതുപ്രകാരം ഒരാള്‍ക്ക് ആവശ്യമായ രണ്ടു ഡോസിന് ആയിരം രൂപയോളം ചെലവാകും. കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രേേമ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രായമായവരില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അന്തിമ ഘട്ട പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.