CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 55 Seconds Ago
Breaking Now

ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ വെടിവച്ചുകൊലപ്പെടുത്തി ; പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ്

ഗുരുതരമായി പരിക്കേറ്റ മൊഹ്‌സീനെ അംഗ രക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഇറാന്റെ ഉന്നത ആണവ മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനില്‍ മൊഹ്‌സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൊഹ്‌സീനെ അംഗ രക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇറാന്റെ ആണവ മിസൈല്‍ പദ്ധതികളുടെ ബുദ്ധി കേന്ദ്രമായിരുന്നു ഇദ്ദേഹം അമേരിക്കയുടേയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളില്‍ ഒരാളാണ്.

കൊലപാതകത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.