CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 14 Minutes 13 Seconds Ago
Breaking Now

വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് ചവിട്ടിപ്പുറത്താക്കി; 40 വയസ്സുകാരി ഭാര്യയെയും, 18-കാരി മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന നികോലെറ്റയ്ക്ക് പിതാവിനെ ഭയമായിരുന്നു

ഭാര്യക്ക് സഹജീവനക്കാരനുമായി അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിച്ച് ടെസ്‌കോ ജീവനക്കാരന്‍ ഭാര്യയെയും, മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. കോടതിയില്‍ കേസ് പരിശോധിക്കുമ്പോഴാണ് അസൂയ മൂത്താണ് പ്രതി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്ന് വിശദമാക്കപ്പെട്ടത്. മാര്‍സിന്‍ ഡണാണ് 18 വയസ്സുള്ള മകള്‍ നികോലെറ്റയെയും, ഭാര്യ 40-കാരി അനെറ്റയെയും വകവരുത്തിയത്. 

ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് ഭാര്യ ചവിട്ടിപ്പുറത്താക്കുകയും, ഇയാളില്‍ നിന്ന് ഇവര്‍ വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ക്രൂരമായ സംഭവങ്ങള്‍. ഭാര്യയും, മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധവും ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. ഇതിന് പുറമെയാണ് അനെറ്റയ്ക്ക് സഹജീവനക്കാരനുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സ്വയം വിശ്വസിപ്പിച്ചത്. 

കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന നികോലെറ്റയ്ക്ക് പിതാവിനെ ഭയമായിരുന്നു. പിതാവ് തന്നെ കൊല്ലുമെന്ന് മകള്‍ അമ്മയോട് ആശങ്ക അറിയിച്ചിരുന്നതായും ജൂറിക്ക് മു്ന്നില്‍ വ്യക്തമാക്കപ്പെട്ടു. ജൂണ്‍ 1നാണ് വില്‍റ്റ്ഷയര്‍ സാലിസ്ബറിയിലെ കുടുംബവീട്ടിലേക്ക് നടന്നെത്തിയ ഡണ്‍ കൃത്യം നിര്‍വ്വഹിച്ചത്. ഗുരുതരമായ പരുക്കുകളാണ് ഇരുവര്‍ക്കും ഏല്‍പ്പിച്ചത്. 

എന്നാല്‍ കൊലക്കുറ്റം ഡണ്‍ നിഷേധിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് ഇയാളുടെ വാദം. കൃത്യമായി പദ്ധതിയിട്ടാണ് പ്രതി കൊല നടത്തിയതെന്നതിനാല്‍ കൊലക്കുറ്റം തന്നെ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.