CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 26 Seconds Ago
Breaking Now

സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാ സംഘത്തിന്റെ മിനി ബസ് അപകടം ; നഷ്ടമായത് 13 ജീവനുകള്‍

എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്.

സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാ സംഘത്തിന്റെ മിനി ബസിലേക്ക് മണല്‍ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ 16 പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് ഗോവയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 4 പേര്‍ ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്.

ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാള്‍. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധന ഗൗഡയുടെ മരുമകള്‍ ഡോ വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹുബ്ബള്ളി ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബംഗളൂരു പൂനെ ദേശീയ പാത 48 ന്റെ ഭാഗമായ ഇവിടെ അപകടം പതിവാണെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.