CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 29 Seconds Ago
Breaking Now

തെളിവുണ്ട്, അമേരിക്കയുടെ കൈയില്‍; കൊവിഡ്19 വുഹാന്‍ ലാബില്‍ പൊട്ടിപ്പുറപ്പെട്ടെന്ന് സ്ഥിരീകരിക്കുന്ന പുതിയ തെളിവ്; വെളിപ്പെടുത്തലുമായി മൈക് പോംപിയോ; ചങ്കിടിപ്പ് ചൈനയ്ക്ക്?

ചൈനീസ് സര്‍ക്കാര്‍ പലതും മറയ്ക്കുന്നതായ ആരോപണങ്ങള്‍ തുടര്‍ച്ചയായി തള്ളുകയാണ്.

കൊവിഡ്19 എവിടെ നിന്നാണ് ഉത്ഭവിച്ചത്? ലോകം മുഴുവന്‍ ചൈനയ്ക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍, മറ്റ് പല രാജ്യങ്ങള്‍ക്ക് നേര്‍ക്ക് ചൂണ്ടുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ വുഹാനിലെ റിസേര്‍ച്ച് ലാബില്‍ നിന്നാണ് കൊവിഡ്19 ചോര്‍ന്നതെന്ന് തെളിയിക്കാനുള്ള ഞെട്ടിക്കുന്ന പുതിയ തെളിവ് തങ്ങള്‍ക്ക് ലഭിച്ചെന്നാണ് യുഎസ് ഇപ്പോള്‍ അവകാശപ്പെടുന്നത്. 

2019ലാണ് മഹാമാരി ലോകത്ത് നാശം വിതച്ചത്. ഇതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കോവിഡ് സമാന ലക്ഷണങ്ങളുമായി വുഹാനിലെ ശാസ്ത്രജ്ഞര്‍ രോഗബാധിതരായെന്നാണ് പുതിയ രേഖകള്‍ തെളിയിക്കുന്നത്. കോവിഡ് അബദ്ധത്തില്‍ ലാബില്‍ നിന്ന് ചോര്‍ന്നതാകാനുള്ള സാധ്യതകളെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷിക്കണമെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെടുന്നത്. 

ചൈനീസ് സര്‍ക്കാര്‍ പലതും മറയ്ക്കുന്നതായ ആരോപണങ്ങള്‍ തുടര്‍ച്ചയായി തള്ളുകയാണ്. കൊറോണാവൈറസ് പുറത്തുവന്നതായി സംശയിക്കുന്ന ലാബില്‍ സമ്പൂര്‍ണ്ണ അന്വേഷണം വേണമെന്ന ആവശ്യവും ചൈന അംഗീകരിച്ചിട്ടില്ല. ചൈനയാണ് മഹാമാരിക്ക് കുറ്റക്കാരനെന്ന് യുഎസ് എപ്പോഴും ആവര്‍ത്തിക്കുന്നു. വൈറസിന് ആ രാജ്യവുമായുള്ള ബന്ധം വ്യക്തമാക്കുന്ന രഹസ്യ തെളിവ് ഡീക്ലാസിഫൈ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

2019ലെ ഓട്ടം കാലത്ത് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍ രോഗബാധിതരായെന്ന യുഎസ് ഇന്റലിജന്‍സ് വാദങ്ങള്‍ക്ക് തെളിവുണ്ടെന്നാണ് പോംപിയോ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൈന അന്വേഷണവുമായി സഹകരിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.