CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 15 Seconds Ago
Breaking Now

ബോക്‌സിംഗ് റിംഗിലെന്ന് സ്വപ്‌നം കണ്ടു, മദ്യപാനിയായ ഭര്‍ത്താവ് കിടക്കയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നോക്കി! കൊല്ലാന്‍ ഉദ്ദേശിച്ചില്ലെന്ന് വധശ്രമത്തില്‍ ഭര്‍ത്താവിന്റെ വാദം

രണ്ട് മക്കളുടെ പിതാവായ സൊവൂട്ടോ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ നേരിടുകയാണ്

ബോക്‌സിംഗ് കേജ് റിംഗില്‍ പോരാട്ടത്തില്‍ ഏര്‍പ്പെട്ടതായി സ്വപ്‌നം കണ്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നോക്കിയ കേസില്‍ താന്‍ അത്തരമൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് മദ്യപാനിയായ ഭര്‍ത്താവിന്റെ വാദം. ഡെര്‍ബിയില്‍ നിന്നുള്ള 31-കാരന്‍ ബ്രാഡ്‌ലി സൊവൂട്ടോയാണ് ഗേള്‍ഫ്രണ്ട് റെബേക്ക ജാക്‌സണെ ഇടത് കൈ ഉപയോഗിച്ച് ശ്വാസംമുട്ടിക്കുന്നതിന് ഇടയില്‍ ഉറക്കം വിട്ടുണര്‍ന്നത്!

മദ്യപാനാസക്തിയുടെ ഏറ്റവും മോശം അവസ്ഥയില്‍ 18 ക്യാന്‍ സിഡെര്‍ അടിച്ചിരുന്ന വ്യക്തിയാണ് സൊവൂട്ടോ. ഉറക്കം ഉണര്‍ന്ന് കിടപ്പുമുറിയിലെ ലൈറ്റ് ഓണാക്കുമ്പോള്‍ കാമുകിയുടെ മുഖം പര്‍പ്പിള്‍ നിറത്തിലേക്ക് മാറിയിരുന്നു. ഉടന്‍ തന്നെ അമ്മയെ വിളിക്കുകയും, ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്‌തെന്ന് ഇയാള്‍ വധശ്രമ കേസ് വിചാരണത്തില്‍ വാദിച്ചു. സ്വപ്‌നം കണ്ട് ഭര്‍ത്താവ് നടത്തിയ കൃത്യത്തില്‍ നിന്ന് റെബേക്ക ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. 

രണ്ട് മക്കളുടെ പിതാവായ സൊവൂട്ടോ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ നേരിടുകയാണ്. 2019 നവംബറില്‍ ഫാം ഡ്രൈവ് ഹോമില്‍ വെച്ചായിരുന്നു സംഭവങ്ങള്‍. കുറ്റങ്ങള്‍ സൊവൂട്ടോ നിഷേധിക്കുന്നുണ്ട്. 'കേജ് ഫൈറ്റിംഗ് നടത്തുന്ന യുഎഫ്‌സി പോരാട്ടമാണ് സ്വപ്‌നം കണ്ടത്. എതിരാളിയെ പിന്നില്‍ നിന്ന് ശ്വാസം മുട്ടിക്കുന്നതായിരുന്നു സ്വപ്നം. പെട്ടെന്ന് ഉറക്കം ഉണര്‍ന്നപ്പോള്‍ റെബേക്കയുടെ ശ്വാസം ശരിയല്ലെന്ന് മനസ്സിലായി. ലൈറ്റ് ഓണാക്കുമ്പോള്‍ അവരുടെ നിറം മാറിയിരുന്നു', തെളിവ് നല്‍കവെ സൊവൂട്ടോ പറഞ്ഞു. 

കാമുകിയുടെ ബോധം ഉണരാതെ വന്നതോടെ ഭയപ്പെട്ടുപോയ താന്‍ അമ്മയെ വിളിച്ചുണര്‍ത്തി. ആംബുലന്‍സും വിളിച്ചു. 10 വര്‍ഷത്തോളം ഒരുമിച്ച് കഴിയുന്നതിനിടെ സൊവൂട്ടോ മദ്യപാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2019ല്‍ ഇയാളെ ഉപേക്ഷിച്ച് പോയ റെബേക്ക മദ്യപാനം കുറയ്ക്കാമെന്ന വാക്ക് വിശ്വസിച്ച് തിരികെ എത്തിയപ്പോഴായിരുന്നു സംഭവം. 




കൂടുതല്‍വാര്‍ത്തകള്‍.