CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 37 Seconds Ago
Breaking Now

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയാ ക്ഷരങ്ങളുടെ 'ഉള്ളോരം' റിലീസിങ്ങിന് ഒരുങ്ങുന്നു

പ്രണയ ഭാവങ്ങള്‍  നിറഞ്ഞ  കാല്പനികതയുടെ തലങ്ങളിലൂടെ ആസ്വാദകരിലേക്ക് കുളിരായി നിറയുകയാണ്  'ഉള്ളോരം'..

 ഗാനസ്വാദകരുടെ  പ്രിയങ്കരനായ  കണ്ണൂര്‍ ഷെരീഫ്  ആലപിക്കുന്ന 'ഉള്ളോരം'  എന്ന  വീഡിയോ ആല്‍ബത്തിലെ   ഗാനത്തിന്റെ രചന നിര്‍വ്വ ഹിച്ചത്

'പ്രണയിക്കുകയായിരുന്നൂ നാം  ഓരോരോ ജന്മങ്ങളില്‍...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് രചന  നിര്‍വഹിച്ച  സുരേഷ് രാമന്തളി യാണ്. യു.കെ യിലെ കലാവേദി കളിലെ നിറ സാന്നിധ്യമായ  കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റും സംഗീത സംവിധായകനുമായ സന്തോഷ്  നമ്പ്യാര്‍ ആണ്  ഈ  ആല്‍ബം  ഗാനത്തിന്  സംഗീതം  ഒരുക്കിയിട്ടുള്ളത്. AG പ്രോഡക്ഷന്റെ  ബാനറില്‍ അനീഷ്  ജോര്‍ജ് മഴവില്‍ സംഗീതമാണ്   ആണ്  ഈ  വീഡിയോ ആല്‍ബത്തിന്റെ  നിര്‍മ്മാതാവ്.കഴിഞ്ഞ എട്ടുവര്‍ഷമായി സംഗീത പ്രേമികളുടെ ഉള്ളില്‍ കുളിര്‍മഴ പെയ്യിച്ച മഴവില്‍ സംഗീതത്തിന്റെ  പ്രഥമ സംരഭത്തിന്  യുകെയിലെ  കല സാംസ്‌ക്കാരിക  രംഗത്തുള്ളവര്‍  ആശംസ അര്‍പ്പിച്ചു കഴിഞ്ഞു .

 




കൂടുതല്‍വാര്‍ത്തകള്‍.