CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 45 Seconds Ago
Breaking Now

കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ നാലാം വാര്‍ഷികം 23 ജനുവരി ശനിയാഴ്ച: ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും

ബ്രിട്ടനിലെ പ്രമുഖ കല ,സാംസകാരിക സംഘടനയായ ബ്രിസ്റ്റോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ നാലാം വാര്‍ഷികം ജനുവരി 23 ,ശനിയാഴ്ച ഉച്ചക്ക് 1 :30 (uk ) ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ഓണ്‍ലൈനില്‍ ഉത്ഘാടനം ചെയ്യും .

മലയാള ചലച്ചിത്ര നടന്‍ ശ്രീ എം .ആര്‍.ഗോപകുമാര്‍ ആണ് ചടങ്ങുകള്‍ ഉത്ഘാടനം ചെയ്യുന്നത് . കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ വിദ്യാഭാസ ചാരിറ്റി പ്രോജക്ടിന്റെ ഉത്ഘാടനം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനി ആയ എ .വി .എം.പ്രൊഡക്ഷന്‍സിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ,ചെന്നൈയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനമായ എ .വി .എം .രാജേശ്വരി എഡ്യൂക്കേഷണല്‍ ട്രസ്റ്റ്  സെക്രട്ടറിയുമായ  ശ്രീ എ .വി..എം.ഷണ്‍മുഖം നിര്‍വഹിക്കും . തായ്‌വാനിലെ പ്രമുഖ കല സാംസകാരിക പ്രവര്‍ത്തകനും ,കാര്‍ട്ടൂണിസ്റ്റുമായ  ശ്രീ ഡി.അജോയ്കുമാറിന്റെ  ലൈവ് ഇല്ലുസ്‌ട്രേഷന്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം ആയിരിക്കും  . തുടര്‍ന്ന് പ്രശസ്ത ഗായികയായ ശ്രീമതി പ്രവീണ അനൂപും , കീബോര്‍ഡിസ്റ്റും ,പ്രോഗ്രാമ്മറും ആയ ശ്രീ അനൂപ് ആനന്ദും സംഗീത വിരുന്നു ഒരുക്കും . മഹാമാരിയുടെ സാഹചര്യത്തില്‍ ആദരവോടെ ,കരുതലോടെ ക്ലബ്ബിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വലിയ ആഘോഷങ്ങളില്ലാതെ  ആയിരിക്കും ക്ലബ്ബിന്റെ വാര്‍ഷികം ആചരിക്കുക എന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് മാത്യു , സെക്രട്ടറി ശ്രീ ബിജുമോന്‍ ജോസഫ് ,ട്രഷറര്‍ ശ്രീ ടോം ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു .

 




കൂടുതല്‍വാര്‍ത്തകള്‍.