CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 21 Seconds Ago
Breaking Now

സിനിമ നിര്‍മ്മാണകമ്പനി പ്രഖ്യാപിച്ച് നടന്‍ ടൊവീനോ തോമസ്

സിനിമ നിര്‍മ്മാണകമ്പനി പ്രഖ്യാപിച്ച്  നടന്‍ ടൊവീനോ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പിറന്നാള്‍ ദിനത്തിലാണ് ടൊവീനോ നിര്‍മ്മാണകമ്പനിയുടെ പേര് പങ്കുവെച്ചത്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സ് എന്നാണ്  കമ്പനിയുടെ പേര്. കലാ മൂല്യമുള്ളതും  ഇന്‍ഡസ്ട്രിയുടെ വില വര്‍ധിപ്പിക്കുന്നതുമായ സിനിമകള്‍ നിര്‍മ്മിക്കുവാനാണ് ഞങ്ങളുടെ ഈ ശ്രമം.

ഇതൊരു വലിയ ഉത്തരവാദിത്വമായി ഞാന്‍ കാണുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന പടങ്ങള്‍ നിര്‍മ്മിക്കും. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തെയും പിന്തുണയേക്കാളും വലിയ ഇന്ധനം മറ്റൊന്നുമില്ല. ടൊവീനോ തോമസ് കുറിച്ചു.

പിറന്നാള്‍ ദിനത്തില്‍ ടൊവീനോ തോമസ് രോഹിത്ത് വി എസ് കൂട്ടുകെട്ടിലെ കളയുടെ ടീസര്‍ പുറത്തുവിട്ടിരുന്നു.

ആഷിക് അബു സംവിധാനം ചെയ്യുന്ന 'നാരദനാണ്' ടൊവീനോയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ടൊവിനോയും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.