CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 47 Seconds Ago
Breaking Now

ഫാഷിസം കെട്ടിപൊക്കുന്ന എല്ലാ മതിലുകളും കര്‍ഷകരുടെ ഇരമ്പിയാര്‍ക്കുന്ന സമരാവേശത്തിന് മുന്നില്‍ നിഷ്ഫലമാകും; പിന്തുണച്ച് രേവതി സമ്പത്ത്

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ പിന്തുണച്ച് നടി രേവതി സമ്പത്ത്. ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടായിരിക്കുമെന്നും ഇപ്പോള്‍  ഇന്ത്യയുടെ തെരുവുകളില്‍ അതേ ട്രാക്ടര്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന്റെ ഭാഗമാകുകയാണെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്തിന്റെ വാക്കുകള്‍

ഇന്ത്യയുടെ ആദ്യത്തെ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യം ഇന്ന് നമ്മള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. ഇന്ന് ഇന്ത്യയുടെ തെരുവുകളില്‍ അതേ ട്രാക്ടര്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന്റെ ഭാഗമാകുകയാണ്.

സ്വാതന്ത്ര്യ സമരത്തിന് സമാനമായ സാഹചര്യങ്ങളില്‍ കൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. ഫാഷിസം കെട്ടിപൊക്കുന്ന എല്ലാ മതിലുകളും കര്‍ഷകരുടെ ഇരമ്പിയാര്‍ക്കുന്ന സമരാവേശത്തിന് മുന്നില്‍ നിഷ്ഫലമാകും.

കര്‍ഷക സമരം ഇന്ത്യയെ മതേതര ജനാധിപത്യ – റിപബ്ലിക്കായി നിലനിറുത്താനുള്ള രാജ്യസ്‌നേഹികളുടെ പോരാട്ടം തന്നെയാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.