CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 42 Seconds Ago
Breaking Now

കൈകള്‍ കറക്കുന്നു, പരിസരം മറന്ന് പൊട്ടിചിരിക്കുന്നു ; പെണ്‍മക്കളെ മന്ത്രവാദിയുടെ വാക്കു കേട്ട് കൊലപ്പെടുത്തി അധ്യാപക ദമ്പതികളുടെ പ്രവര്‍ത്തികള്‍ വിചിത്രം

രണ്ട് പേരുടേയും പെരുമാറ്റത്തില്‍ സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.മന്ത്രവാദിയുടെ വാക്കുകേട്ട് മക്കള്‍ പുനര്‍ജനിക്കുമെന്ന ധാരണയിലാണ് വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ തലയ്ക്കടിച്ച് കൊന്നതെന്നായിരുന്നു വാര്‍ത്തകള്‍. മഡനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും ഭാര്യ ചിറ്റൂര്‍ ഐഐടി ടാലന്റ് സ്‌കൂളിലെ അധ്യാപികയായ പദ്മജയും മക്കളെ കൊലപ്പെടുത്തുകയായിരുന്നു. 27കാരിയായ അലേഖ്യയും 22കാരിയായ സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍ മക്കള്‍ പുനര്‍ജീവിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ദുരൂഹതയേറുന്നതാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പെരുമാറ്റമാണ് വിചിത്രമായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ടിവി 9 തെലുങ്ക് പുറത്തുവിട്ടു. കൈകള്‍ കറക്കി വിചിത്ര ഭാവത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടന്നു നീങ്ങുന്ന അമ്മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാനസിക നില തെറ്റിയ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഉദ്യോഗസ്ഥര്‍ക്കൊപ്പം നടന്നുനീങ്ങുന്നതിനിടെ ഇവര്‍ പരിസരം മറന്ന് ചിരിക്കുന്നതും കാണാം. വിഡിയോയിലുടനീളം ഇവര്‍ കൈകള്‍ കറക്കുന്നതുകാണാം.

അതേസമയം, മക്കളുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന പിതാവിന്റെ വിഡിയോയും ചാനല്‍ പുറത്തുവിട്ടു. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ ചടങ്ങുകള്‍ ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേരുടേയും പെരുമാറ്റത്തില്‍ സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.