
















ഭാര്യയുടെ അവിഹിത ബന്ധം കയ്യോടെ കണ്ടെത്തി. പിന്നാലെ ഭാര്യയുടെ ഫോണിലെ ഗാലറിയില്‍ കണ്ടെത്തിയത് ക്രൂരമായ പദ്ധതിയുടെ സൂചന. ഒട്ടും വൈകാതെ ഭാര്യയെ കാമുകനൊപ്പം അയച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. രാജ്കുമാര്‍ എന്ന യുവാവാണ് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ കാമുകനൊപ്പം അയച്ചത്. ഭാര്യയുടെ അവിഹിത ബന്ധത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ രാജ്കുമാറിന്റെ ഭാര്യ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയി. അവിഹിത ബന്ധത്തേക്കുറിച്ച് രാജ്കുമാര്‍ ചോദിക്കുമ്പോഴൊക്കെ തെളിവ് എന്തായിരുന്നുവെന്നായിരുന്നു യുവതി ചോദിച്ചിരുന്നത്.
ഒരു ദിവസം ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ രാജ്കുമാര്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ രാജ്കുമാറിനെ ഞെട്ടിച്ചു. ഭാര്യയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ മാത്രമല്ല, കൊലപാതകവുമായി ബന്ധപ്പെട്ട ചില ഫേസ്ബുക്ക് പോസ്റ്റുകളും അതിലുണ്ടായിരുന്നു. 2025 മാര്‍ച്ചില്‍ മീററ്റില്‍ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പുകളും വാര്‍ത്തകളുടെ വിവരങ്ങളുമായിരുന്നു ഭാര്യയുടെ ഫോണില്‍ രാജ്കുമാര്‍ കണ്ടെത്തിയത്. ഇതോടെ തന്നെ കൊന്ന് ഒരു ഡ്രമ്മിലിട്ട് സിമന്റ് നിറച്ച് തെളിവ് നശിപ്പിക്കാനാണ് ഭാര്യയുടെ പദ്ധതിയെന്ന് രാജ്കുമാറിന് ഉറപ്പായി. ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ രാജ്കുമാറിനെ മാത്രമല്ല മൂന്ന് സഹോദരന്മാരേയും കൊലപ്പെടുത്തുമെന്നും യുവതി പറഞ്ഞു.
പിന്നാലെ രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പരാതി അന്വേഷിക്കാനായി യുവതിയെ വിളിച്ച് വിവരം തെരക്കിയപ്പോള്‍ കാമുകനൊപ്പം ജീവിക്കണമെന്ന നിലപാടാണ് ഭാര്യ സ്വീകരിച്ചത്. തുടര്‍ന്ന് രാജ്കുമാര്‍ ഭാര്യയുടെ കാമുകനെ നേരില്‍ കണ്ടു. ഒടുവില്‍ സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനായി ഭാര്യയെ അയാള്‍ക്കൊപ്പം അയക്കാന്‍ രാജ്കുമാര്‍ സമ്മതിക്കുകയായിരുന്നു. 2025 മാര്‍ച്ചില്‍ മീററ്റില്‍ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകം രാജ്യം ചര്‍ച്ച ചെയ്തിരുന്നു. സൗരഭിന്റെ ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് സൗരഭിനെ കൊന്ന് ശരീരം 15 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു നീല പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്റ് നിറച്ച് അടയ്ക്കുകയായിരുന്നു. ഇതേ രീതിയില്‍ രാജ്കുമാറിനെയും കൊല്ലാനായിരുന്നു ഭാര്യയുടെ പദ്ധതിയെന്നാണ് രാജ്കുമാര്‍ ആരോപിക്കുന്നത്.