CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes 6 Seconds Ago
Breaking Now

എട്ട് വയസ് പ്രായമുള്ള മകളെ ട്രെയിന് മുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച് അമ്മ ; തലയ്ക്കും അരയിലുമടക്കം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ അവസ്ഥ മോശമായതിന് പിന്നാലെ ഭോപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

എട്ട് വയസ് പ്രായമുള്ള മകളെ ട്രെയിന് മുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച് അമ്മ. തമിഴ്‌നാട് എക്‌സ്പ്രസിന് അടിയില്‍ കുടുങ്ങി ഗുരുതര പരിക്കേറ്റ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി മധ്യപ്രദേശിലെ നര്‍മ്മദാപുരം റെയില്‍ വേ സ്റ്റേഷനിലാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സിസിടിവികളിലും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തലയ്ക്കും അരയിലുമടക്കം സാരമായി പരിക്കേറ്റ എട്ടുവയസുകാരിക്കി വലിയ രീതിയില്‍ രക്തവും നഷ്ടമായിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ അവസ്ഥ മോശമായതിന് പിന്നാലെ ഭോപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 8 വയസുകാരി സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയ്‌ക്കൊപ്പമാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവ് മരിച്ച് പോയതിന് പിന്നാലെ അമ്മയും മകളും തനിച്ചായിരുന്നു താമസം. സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂറോളം മുന്‍പ് തന്നെ ഇരുവരും പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. 7.40ഓടെ തമിഴ്‌നാട് എക്‌സ്പ്രസ് ട്രെയിന്‍ എത്തി. ഈ സമയത്ത് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതി മകളെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ നിലയിലാണ് കുട്ടിയെ പുറത്തെടുത്തത്. ട്രെയിന്‍ പോയതിന് പിന്നാലെ കുട്ടിയെ പുറത്ത് എടുക്കാന്‍ ശ്രമിച്ചവരെ യുവതി തടഞ്ഞുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടിയെ രക്ഷിക്കരുതെന്നായിരുന്നു യുവതി കണ്ട് നിന്നവരോട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ യുവതി മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്നതായും ചികിത്സയില്‍ കഴിഞ്ഞിരുന്നതായുമാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.