CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 32 Seconds Ago
Breaking Now

ആലു പൊറോട്ട

നോര്‍ത്തിന്ത്യന്‍ വിഭവം ആലു പൊറോട്ടയുണ്ടാക്കാം

ചേരുവകള്‍

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്1

വലിയ ഉള്ളി തീരെ ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി (ആവശ്യമെങ്കില്‍) തീരെ ചെറുതായി അരിഞ്ഞത്

മല്ലിയില ചെറുതായി അരിഞ്ഞത് രണ്ട് സ്പൂണ്‍.

ഇഞ്ചി ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്

ഉപ്പ്, മുളകുപൊടി, ഗരം മസാല ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ചേരുവകളെല്ലാം ഒരുമിച്ച് ചേര്‍ത്ത് നന്നായി കുഴച്ച് മാറ്റി വെക്കുക.

 

സാധാരണ രീതിയില്‍ രണ്ട് ചപ്പാത്തി ഉണ്ടാക്കുക. അല്‍പം കട്ടി കൂട്ടണമെന്ന് മാത്രം.

 

ഇനി ഒരു ചപ്പാത്തിയുടെ മുകളില്‍ കുഴച്ചു വച്ച ചേരുവകള്‍ വയ്ക്കുക. മറ്റേ ചപ്പാത്തി അതിന്റെ മുകളില്‍ വയ്ക്കുക. ഇത് മൃദുവായി നല്ല വലുപ്പത്തില്‍ പരത്തുക. വക്ക് നന്നായി ഒട്ടിക്കണം. അല്ലെങ്കില്‍ മസാല പുറത്തേക്ക് വരും.

 

ഇനി ഇതു ചുട്ടെടുക്കണം. ഒന്നുകില്‍ ചപ്പാത്തി ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക. അല്ലെങ്കില്‍, നാനൂറ്റമ്പത് ഡിഗ്രിയില്‍ ചൂടാക്കിയ ഓവനില്‍ വച്ച് പാകം ചെയ്യാം.

 

ഓവന്‍ ഗ്രില്ലിന്റെ മുകളില്‍ ഒരു അലുമിനിയം ഫോയില്‍ വച്ചാല്‍ നന്നായിരിക്കും. രണ്ട് ഭാഗവും തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

 

വെന്ത് കഴിഞ്ഞാല്‍ ഇതിന്റെ മുകളില്‍ അല്‍പം വെണ്ണ അല്ലെങ്കില്‍ നെയ്യ് പുരട്ടുക.

 

നല്ല തണുത്ത തൈര് കൂട്ടിയോ അച്ചാറ് കൂട്ടിയോ കഴിക്കാം.