CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 37 Seconds Ago
Breaking Now

എല്‍ഡിഎഫിന്റെ പ്രവാസി മാനിഫെസ്‌റ്റോ നിര്‍ദ്ദേശങ്ങളില്‍ ബ്രിട്ടണിലെയും അയര്‍ലണ്ടിലെയും മലയാളികളുമായി സംവദിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടന്‍ എം.പിയും

മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിനു തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് നഴ്‌സുമാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരത്തിനും ഹെല്‍ത്ത് ടൂറിസത്തിനും സാധ്യത വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകും.  യൂറോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്‌ളൈറ്റ് സര്‍വീസ് നടപ്പാക്കാന്‍ വേണ്ട കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു.

സാധാരണക്കാര്‍ക്കായി ഏറ്റവും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഗവണ്‍മെന്റാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി നടത്തിയ സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഉണ്ടായതായി ചാഴികാടന്‍ സൂചിപ്പിച്ചു.  എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഡോ .തോമസ് ഐസക്കും  തോമസ് ചാഴികാടനും യുകെയിലെയും അയര്‍ലണ്ടിലെ മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു

എല്‍ഡിഎഫ് യുകെ  അയര്‍ലണ്ട് കണ്‍വീനര്‍ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇന്ററാക്ടീവ് സെഷനില്‍ പ്രവാസി കേരള കോണ്‍ഗ്രസ് യുകെ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ സ്വാഗതം ആശംസിച്ചു. ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി പ്രവാസികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അബ്രാഹാം കുര്യന്‍ മീറ്റിംഗില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്, യുകെ  അയര്‍ലണ്ട് സെക്രട്ടറി ഹെര്‍സേവ് ബെയിന്‍സ് മീറ്റിംഗില്‍ സംസാരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തില്‍ ആശംസാ പ്രസംഗം നടത്തി. ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ നന്ദി പ്രകാശിപ്പിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.