CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 56 Seconds Ago
Breaking Now

നാല് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശിനിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം ; ഒരാള്‍ പിടിയില്‍ ; സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് യുവതി

ഒടുവില്‍ ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് ഒന്നരക്കിലോ സ്വര്‍ണ്ണം കൊണ്ടുവന്നിരുന്നെന്നും പിടിക്കപ്പെടുമെന്ന് വന്നതോടെ ഇത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

നാല് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശിനിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പോലീസ്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്റര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പിടിയിലായത് തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ ഉള്‍പ്പെട്ടയാളല്ലെന്നും തട്ടികൊണ്ടുപോകല്‍ സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്ത ആളാണെന്നും പോലീസ് പറയുന്നു.

അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, തനിക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും ഒടുവില്‍ ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് ഒന്നരക്കിലോ സ്വര്‍ണ്ണം കൊണ്ടുവന്നിരുന്നെന്നും പിടിക്കപ്പെടുമെന്ന് വന്നതോടെ ഇത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ അജ്ഞാതസംഘം രാവിലെ 11 മണിയോടെ പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.

 




കൂടുതല്‍വാര്‍ത്തകള്‍.