CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 35 Seconds Ago
Breaking Now

രാഹുലിന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി ജനം ; കരുത്തു ചോരാത്ത പരിഭാഷയുമായി ജ്യോതി

കൃത്യമായ പരിഭാഷയും മികവാര്‍ന്ന ഉച്ചാരണവും ആശയ വ്യക്തതയും കൊണ്ട് രാഹുലിനൊപ്പം തന്നെ ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി.

രാഹുല്‍ ഗാന്ധിയുടെ തീപ്പൊരു പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍. കൃത്യമായ പരിഭാഷയും മികവാര്‍ന്ന ഉച്ചാരണവും ആശയ വ്യക്തതയും കൊണ്ട് രാഹുലിനൊപ്പം തന്നെ ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി.

2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഉള്‍പ്പെടെ വിവിധ വേദിയില്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ്.

2016 ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയ ജ്യോതി മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായിരുന്നു.

മത്സ്യ തൊഴിലാളികളുടെ കഠിനദ്ധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി.ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. മത്സ്യ തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. തൊഴിലാളികളുടെ അധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുള്ളവരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യാന്തര വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധന വില കൂട്ടുന്നു. ലാഭം രണ്ടോ മൂന്നോ കമ്പനികള്‍ക്കെന്നും രാഹുല്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.