CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 3 Seconds Ago
Breaking Now

ലോകത്തിലെ തന്നെ ഏറ്റവും മാരകമായ കോവിഡ് വകഭേദം കാലിഫോര്‍ണിയയില്‍ കണ്ടെത്തി ; ദി ഡെവിള്‍' കൂടുതല്‍ അപകടകാരി

കാലിഫോര്‍ണിയയില്‍ രോഗവ്യാപന തോതില്‍ പെട്ടെന്നുള്ള കുതിച്ചുകയറലില്‍ പഠനം നടത്തിയപ്പോഴാണ് അപകടകാരിയായ ഈ ഇനത്തെ കണ്ടെത്തിയത്

ലോകത്തെ ആശങ്കയിലാക്കുകയാണ് കോവിഡ് വകഭേദങ്ങള്‍. ജനിതക മാറ്റം സംഭവിച്ച് എത്തുന്ന വ്യാപന ശേഷിയുള്ള കോവിഡ് വകഭേദം കാലിഫോര്‍ണിയയില്‍ കണ്ടെത്തിയിരിക്കുന്നു. ദി ഡെവിള്‍ എന്നു പേരിട്ടിരിക്കുന്ന ഇവ ബ്രിട്ടനില്‍ കണ്ടെത്തിയ ഇനവുമായി യോജി്ച് കൂടുതല്‍ അപകടകാരിയായ ഇനമായി മാറിയേക്കാമെന്ന ഭയമാണ് ശാസ്ത്ര ലോകത്തുള്ളത്.

കാലിഫോര്‍ണിയയില്‍ രോഗവ്യാപന തോതില്‍ പെട്ടെന്നുള്ള കുതിച്ചുകയറലില്‍ പഠനം നടത്തിയപ്പോഴാണ് അപകടകാരിയായ ഈ ഇനത്തെ കണ്ടെത്തിയത്. ഈ ജനിതക മാറ്റം ഭയപ്പെടേണ്ടതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കെന്റില്‍ കണ്ടെത്തിയതും സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയതുമായ വകഭേദവുമായി ഇതിന് സാമ്യമുണ്ട്.

ഇതിനെ കുറിച്ച് പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ് കോയിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ ചാള്‍സ് ചിയു പറയുന്നത് ചെകുത്താന്‍ നമുക്കിടയിലെത്തി കഴിഞ്ഞെന്നാണ്. വ്യാപന ശേഷി കൂടുതലാണെന്നും ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നും ആന്റിബോഡിയെ ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പുതിയ ഇനവും ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ ഇനവും േേചര്‍ന്ന് രോഗവ്യാപനം ശക്തമാക്കിയേക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്.ഇവ സമ്മേളിച്ച് പുതിയ ഇനമായാല്‍ ഭയാനക സാഹചര്യമുണ്ടാകും. അങ്ങനെ ഒരു അവസ്ഥ വന്നാല്‍ മരണ നിരക്ക് ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു പ്രൊഫസറായ റോബര്‍ട്ട് സ്‌കൂളി പറയുന്നത് ഈ ഇനം ബാധിച്ചവരുടെ മൂക്കില്‍ അസാധാരണ അളവില്‍ വൈറസ് സാന്നിദ്ധ്യം കാണുന്നുവെന്നാണ്. 

മാസ്‌കും സാമൂഹിക അകലം പാലിക്കലും അല്ലാതെ കൊറോണയെ അകറ്റുക സാധ്യമല്ല. വാക്‌സിന്‍ എടുക്കുകയും കോവിഡ് പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യാനും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.