CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 32 Seconds Ago
Breaking Now

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മെയില്‍ തിയേറ്ററുകളിലേക്ക്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് വൈകിയ ചിത്രം മെയില്‍ തിയേറ്ററുകളില്‍ എത്തും. മെയ് 13ന് പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

 




കൂടുതല്‍വാര്‍ത്തകള്‍.