CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 58 Seconds Ago
Breaking Now

പ്ലീമൗത്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു ; മരിച്ചത് മലപ്പുറം സ്വദേശി

റേഡിയോളജിസ്റ്റായ ഡോ രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ മരിച്ചത്.

പ്ലീമൗത്തില്‍ കടല്‍ തീരത്ത് കുടുംബവുമായി എത്തി സമയം ചെലവഴിക്കേ കടല്‍ ചുഴിയില്‍ അകപ്പെട്ട് യുവ ഡോക്ടര്‍ക്ക് ദൗരുണാന്ത്യം. ഗള്‍ഫില്‍ നിന്നും ആറുമാസം മുമ്പ് മാത്രമാണ് യുകെയില്‍ എത്തിയത്. റേഡിയോളജിസ്റ്റായ ഡോ രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ മരിച്ചത്.

ഉച്ച തിരിഞ്ഞു നടന്ന സംഭവം പലരും അറിഞ്ഞുവന്നത് വൈകീട്ടോടെയാണ്.പ്ലീമൗത്തില്‍ കടല്‍ തീരത്തു നീന്തുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാവാം ചുഴിയില്‍ അകപ്പെട്ടതും.

യുവാവ് കടലില്‍ ഇറങ്ങിയതും കാണാതെ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ബഹളം വയ്ക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ പ്ലീമൗത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്ലീമൗത്ത് ആന്‍ഡ് ഡെവോണ്‍ പോലീസ് വിശദാംശങ്ങള്‍ കണ്ടെത്തി നാട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.

നാട്ടില്‍ നിന്നും ബ്രിസ്‌റ്റോളിലുള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് വിവരം പ്രദേശവാസികള്‍ അറിയുന്നത്.

ദുബായിലെ റാഷിദ് ഹോസ്പിറ്റലില്‍ ഉള്‍പ്പെടെ ഡോ രാകേഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. ഹോമിയോപ്പതിയില്‍ ബിരുദമെടുത്ത ശേഷം പിന്നീട് പഠിച്ച് റേഡിയോളജിസ്റ്റ് ആകുകയായിരുന്നു.

മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷും ഹോമിയോപ്പതി ഡോക്ടറാണ്. 




കൂടുതല്‍വാര്‍ത്തകള്‍.