CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 42 Seconds Ago
Breaking Now

അമിതാഭ് ബച്ചന് കണ്ണിന് ശസ്ത്രക്രിയ

കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയാണെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ബച്ചന്‍. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞെന്നും എല്ലാം ശരിയായി വരുന്നു എന്നുമാണ് താരം തന്റെ പുതിയ ബ്ലോഗില്‍ കുറിച്ചത്.

പ്രായമേറിയതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് കണ്ണിന് ശസ്ത്രക്രിയ വേണ്ടത്. ഏറെ മികച്ച ചികിത്സ ലഭിക്കുന്നുണ്ട്, പൂര്‍വ്വ സ്ഥിതിയിലേക്കെത്താന്‍ സമയമെടുക്കും, ബുദ്ധിമുട്ടുമാണ്. ടൈപ്പ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അക്ഷരത്തെറ്റുകളുണ്ടാകാം, ക്ഷമിക്കണം എന്ന് താരം ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്.

പഴയ വിന്‍ഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്‌സിനെ പോലെയാണ് താനിപ്പോഴെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇനി ഒരു കണ്ണിന് കൂടി ചികിത്സ നടക്കാനുണ്ട്. രോഗം മാറിയാല്‍ വികാസ് ബഹലിന്റെ അടുത്ത സിനിമയുമായി ഉടന്‍ സഹകരിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു.

മെയ്‌ഡേ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ബച്ചന്‍. അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്കൊപ്പം ഹൈദരാബാദില്‍ ഷൂട്ടിംഗില്‍ ആയിരുന്നു താരം. ഷൂജിത്ത് സിര്‍ക്കാറിന്റെ ഗുലാബോ സിത്താബോ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ബച്ചന്‍ ചിത്രം.

 

 




കൂടുതല്‍വാര്‍ത്തകള്‍.