CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Seconds Ago
Breaking Now

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്തിനെതിരെ മീ ടൂ ആരോപണം; നിഷേധിച്ച് ആരോപണവിധേയന്‍

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനെതിരെ മീ ടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഗാര്‍ഗി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് ശ്രീജിത്ത് തന്റെ അനുവാദമില്ലാതെ ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ഗാര്‍ഗി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. മീ ടൂ ഹാഷ്ടാഗോടെയാണ് ഗാര്‍ഗിയുടെ കുറിപ്പ്.

അതേസമയം ആരോപണം നിഷേധിച്ച് ശ്രീജിത്ത് ദിവാകരനും രംഗത്തെത്തി. ഒരിക്കല്‍ പോലും ഗാര്‍ഗിയോടെന്നല്ല ഒരു സ്ത്രീയോടും ലൈംഗികാതിക്രമം കാണിച്ചിട്ടില്ല എന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളായി മാധ്യമമേഖലയില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത്,  'അന്‍വര്‍' എന്ന സിനിമയുടെ സംഭാഷണവും, 'കുറ്റവും ശിക്ഷയും' എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ സഹ തിരക്കഥാകൃത്തുമാണ്.

ഗാര്‍ഗിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ശ്രീജിത്ത് ദിവാകരന്‍ എന്ന consent manipulator / rapist നെ കുറിച്ചാണ്…

എന്റെ കോര്‍പ്പറേറ്റ് ജോലിയും സിവില്‍ എഞ്ചിനീയര്‍ ജോലിയും രാജി വച്ച് ഇതൊന്നുമല്ല എനിക്ക് വേണ്ടത് എന്ന് തിരിച്ചറിഞ്ഞ്, എന്നാല്‍ സ്‌നേഹമുള്ളവരെയോ വീട്ടുകാരെയോ ഒന്നും convince ചെയ്യാന്‍ പറ്റാതെ, എഴുത്തിലോ സിനിമയിലോ രാഷ്ട്രീയത്തിലോ അറിവില്ല എന്ന് മനസ്സിലാക്കി, മൊത്തം ഒരു failure ആയി ഫീല്‍ ചെയ്യുന്ന കാലം… എന്റെ ഇരുപതുകള്‍…

എന്തു ചെയ്യും എന്നറിയാത്ത കാലത്താണ് ഈ ചങ്ങാതി കോഴിക്കോട്ണ്ട് ന്ന് അറിയുന്നതും അവിടെ എത്തിപ്പെടുന്നതും. പല ദിവസങ്ങളില്‍ അവിടെ മദ്യപാനമുണ്ടാകും. ഞാനവിടെ പോയിരുന്നത് പല കാര്യങ്ങളും കേള്‍ക്കാനാണ്… ഫ്രോയിഡ്, ബര്‍ഗമാന്‍ ഒക്കെ അവിടുന്ന് കേട്ട പേരുകളാണ്.

അങ്ങിനെ അയാള്‍ അവിടുന്ന് സ്ഥലം മാറുന്നതായി അറിയുന്നു… ഒരു ദിവസം കാണാം എന്ന് തീരുമാനിക്കുന്നു. പോകുന്നതിന്റെ തലേന്നോ മറ്റോ. ഒരുപാടുപേര്‍ ഉണ്ടാകും എന്ന് കരുതിയാണ് പോകുന്നത്.  ഞാനവിടെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം. എനിക്ക് പേടിയോ ലൈംഗികാകര്‍ഷണമോ തോന്നിയില്ല. പറഞ്ഞു പറഞ്ഞ് ഒന്നോ രണ്ടോ പെഗ് വോഡ്കക്ക് ശേഷം അയാള്‍ പറയുന്നു, ഞാന്‍ പോകുന്നതിനു മുന്‍പ് എനിക്കൊരു സമ്മാനം തരാനല്ലേ നീ വന്നത് എന്ന്. എന്ത് സമ്മാനം… എനിക്ക് മനസ്സിലായില്ല. വളരെ മൃദുലമായി അയാള്‍ ശരീരത്തില്‍ തൊട്ടപ്പോഴോ 'അപ്പൊ നീ ശരിക്കും ഇതിനല്ല ലേ വന്നത്' എന്ന് പറഞ്ഞു ചുംബിച്ചപ്പോഴോ ആണ് ഇയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.

അടുത്ത നടപടി കോണ്ടം ഇല്ലാതെ sex ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഇതിനു മുന്‍പും ഞാന്‍ മറ്റൊരു സ്ത്രീയുടെ കൂടെ ചെയ്തിട്ടുണ്ട്… Ipill കഴിച്ചാല്‍ മതി, ആരതിയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞു. ആരതിയോട് സംസാരിച്ചപ്പോഴും അത് തന്നെയാണ് അവരും പറഞ്ഞത്.

എന്തായാലും എനിക്ക് sexual abuse കിട്ടിയത് പോമോ സര്‍ക്കിളില്‍ നിന്നല്ല. ഇവന്റെ ഒരു കൂട്ടുകാരന് മുഖമടച്ച് കൊടുത്തിട്ടുണ്ട്. അയാള്‍ fbyil വന്ന് 'സ്ത്രീകളുടെ കൂടെ' പോസ്റ്റിടാത്തൊണ്ട് irrelevant ആയി കരുതുന്നു.

ഈ സംഭവത്തിന് ശേഷം അയാള്‍ കോഴിക്കോട് വിട്ടു പോയി, എനിക്ക് ഒരുപാട് confusions ഉണ്ടായി. പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അത്. ഞാന്‍ മദ്യപിച്ചിരുന്നു എന്നത് കൊണ്ടും consent നെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ തെറ്റായിരുന്നത് കൊണ്ടും ഒക്കെ ഈ പറച്ചില്‍ നീണ്ടു.

പിന്നീട് ഞാന്‍ ചത്തുപോകുന്ന പോലത്തെ ട്രോമകള്‍ ജീവിതത്തില്‍ ഉണ്ടായത് കൊണ്ടും തികച്ചും ഒറ്റപ്പെട്ട കാലത്തിലൂടെ കടന്നു പോയത് കൊണ്ടും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായില്ല… എന്നാല്‍ എനിക്കുറപ്പുള്ള ഒന്നുണ്ട്. ഈ consent manipulation പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല. 'റോട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അഞ്ചോ പത്തോ കൊടുക്കേണ്ടി വരും, റാഡിക്കല്‍ ഫെമിനിസ്റ്റുകളെ free ആയിട്ട് കിട്ടും' എന്ന പുരോഗമന തമാശ ഓടുന്ന ഇടങ്ങളാണ്…

#metoo

ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഗാര്‍ഗി എന്നെ കുറിച്ച് ഒരു മീറ്റൂ ആരോപണം ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. മീറ്റൂ ആരോപണങ്ങളെ തള്ളിക്കളയാന്‍ പാടില്ല എന്നും ഇരയാക്കപ്പെട്ട ആളുകള്‍ക്കൊപ്പം നില്‍ക്കണം എന്നുള്ളതുമാണ് രാഷ്ട്രീയ നിലപാട്. ഡല്‍ഹിയില്‍ നിന്ന് പോകുന്നതിന് മുമ്പ്, 2005 കാലത്ത്, കോഴിക്കോടുണ്ടായിരുന്ന വീട് സുഹൃത്തുകളുടെ പലരുടേയും താവളമായിരുന്നു. ഞാനുള്ളപ്പോഴും ഇല്ലാത്തപ്പോഴും ആരതി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പലരും വന്ന് നില്‍ക്കുന്ന വീട്. ഗാര്‍ഗിയും വരാറുണ്ടായിരുന്നു.

ഒരിക്കല്‍ പോലും ഗാര്‍ഗിയോടെന്നല്ല ഒരു സ്ത്രീയോടും ലൈംഗികാതിക്രമം കാണിച്ചിട്ടില്ല. ഗാര്‍ഗിയുമായി ഊഷ്മളമായ സൗഹൃദമുണ്ടായിരുന്നു. 200506 ല്‍ കോഴിക്കോട് വിട്ട് ഡല്‍ഹിയിലെത്തിയതിന് ശേഷവും ഫോണ്‍വിളികളായും അപൂര്‍വ്വമെങ്കിലും ഡല്‍ഹിയില്‍ ആരതിയും ഞാനും താമസിക്കുന്നിടത്തെ സന്ദര്‍ശത്തിലും തുടര്‍ന്നു. അക്കാലത്തൊന്നും ഏതെങ്കിലുമൊരു വയലന്‍സ് എന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന സൂചനയുണ്ടായിരുന്നില്ല.

പക്ഷേ  റേപ്പിസ്റ്റ് എന്ന് വിളിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് പറയുന്നതും ക്രൂരമായ ആരോപണമാണ്. ഐ.പില്‍ എന്നൊന്നും ആരും കേട്ടിട്ട് പോലുമില്ലാത്ത കാലമാണത് എന്നു കൂടി പറയട്ടെ. ആരതിയെ ഫോണ്‍ ചെയ്ത് ഐ.പില്‍ ഉപയോഗത്തെ കുറിച്ച് സംസാരിച്ചു എന്നുള്ളതെല്ലാം ആരോപണത്തിന്റെ അങ്ങേയറ്റമാണ്. സ്ത്രീശരീരത്തേയും അതിന്റെ നീതിയേയും കുറിച്ച് പഠിക്കുന്ന ആരതിയുടെ റെപ്യൂട്ടേഷനെ പോലും ആക്രമിക്കുന്നത്. തികച്ചും നീതിരഹിതം.

 




കൂടുതല്‍വാര്‍ത്തകള്‍.