CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 29 Seconds Ago
Breaking Now

താനൊരു സീറ്റ് മോഹിയല്ല, സ്ഥാനാര്‍ഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും ; ധര്‍മജന്‍

താനൊരു സീറ്റ് മോഹിയല്ല, സ്ഥാനാര്‍ഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഉണ്ടാകുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി തന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ല, കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ധര്‍മജന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. ഈ കത്തിനെക്കുറിച്ച് അറിയില്ലെന്ന് അവരെല്ലാം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മണ്ഡലത്തിലെ രണ്ടു പേരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ താന്‍ നില്‍ക്കൂ. അതില്‍ ആര്‍ക്കെങ്കിലും മറിച്ചൊരു തീരുമാനമുണ്ടെങ്കില്‍ യാതൊരു എതിര്‍പ്പുമില്ല.

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മജനെ മത്സരിപ്പിക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. താരത്തെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയാവുകയും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് പാര്‍ട്ടിക്ക് ആക്ഷേപകരമാണെന്നും ആണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.

 




കൂടുതല്‍വാര്‍ത്തകള്‍.