CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 49 Seconds Ago
Breaking Now

സുശാന്തിന് ലഹരി എത്തിച്ചത് റിയ ; ദീപിക പദുക്കോണിന്റെ പേരും കുറ്റപത്രത്തില്‍

ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടന്‍ സുശാന്തിന് ലഹരി മരുന്ന് എത്തിച്ചത് കാമുകി റിയ ചക്രവര്‍ത്തിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം.മുന്‍നിര ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.

റിയ, സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മുന്‍മാനേജര്‍, വീട്ടു ജോലിക്കാര്‍, ലഹരി ഇടപാടുകാര്‍ ഉള്‍പ്പെടെ 33 പേര്‍ക്കെതിരെയാണ് 11700 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. അനുബന്ധ രേഖകള്‍ കൂടിയാകുമ്പോള്‍ 40000 പേജില്‍ അധികമാകും. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തുന്ന പരാതിയില്‍ ഇഡി അന്വേഷണം നടത്തുന്നതിനിടെയാണ് ലഹരിവിവരങ്ങള്‍ അടങ്ങിയ വാട്‌സ് ആപ് സന്ദേശം കണ്ടെത്തിയതും നടപടി തുടങ്ങിയതും.




കൂടുതല്‍വാര്‍ത്തകള്‍.