CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 40 Seconds Ago
Breaking Now

സ്‌കൈ ഡൈവിംഗിനിടെ സെക്‌സ്; സാഹസത്തിന് മുതിര്‍ന്ന ദമ്പതികള്‍ ആശുപത്രി കിടക്കയില്‍; വായുവില്‍ സമയം തെറ്റി, പാരച്യൂട്ട് തുറക്കാന്‍ താമസിച്ചത് വിനയായി!

ആകാശത്ത് നിന്നും ചാടുന്നതിനിടെയാണ് തങ്ങളുടെ സാഹസിക പ്രവര്‍ത്തനമെന്ന് മറന്നതോടെ ഭൂമിയിലേക്ക് അടുക്കുന്ന കാര്യത്തില്‍ നിന്നും ശ്രദ്ധമാറി

വിമാനച്ചാടത്തിനിടെ സെക്‌സിന് ശ്രമിച്ച ദമ്പതികള്‍ ചെന്നുകലാശിച്ചത് ആശുപത്രി കിടക്കയില്‍. അമേരിക്കന്‍ ദമ്പതികളായ വില്ല്യമും, ലെസ്ലിയുമാണ് ഈ അതിസാഹസത്തിന് മുതിര്‍ന്നത്. 2014ല്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കഥകള്‍ ടിഎല്‍സിയ്ക്ക് വേണ്ടി തുറന്നുപറഞ്ഞതോടെയാണ് ദമ്പതികളുടെ കഥ കേട്ട് പ്രേക്ഷകര്‍ ഞെട്ടിയത്. 

സ്‌കൈ ഡൈവിംഗ് നടത്തുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് രസകരമാകുമെന്നാണ് ഈ ദമ്പതികള്‍ കരുതിയത്. എന്നാല്‍ ഇതിനിടെ കൃത്യമായി പാരച്യൂട്ട് തുറക്കാന്‍ ഇവര്‍ വിട്ടപോയതോടെ വില്ല്യം മുഖത്തും, നടുവിനും പരുക്കേറ്റ് ആശുപത്രിയില്‍ എത്തുകയാണുണ്ടായത്. 

സാഹസത്തിന് പഞ്ഞമില്ലാത്തതിനാല്‍ ഒരു തവണ സ്‌കൈ ഡൈവിംഗിന് എത്തിയപ്പോഴാണ് ലെസ്ലി ഈ ഐഡിയ മുന്നോട്ട് വെച്ചത്. വില്ല്യം ഇതിന് ഓകെ പറഞ്ഞതോടെ വിമാനത്തില്‍ നിന്നും ചാടുന്നതിന് ഇടെ സെക്‌സില്‍ ഏര്‍പ്പെടാന്‍ തീരുമാനമായി. എന്നാല്‍ ആകാശത്ത് നിന്നും ചാടുന്നതിനിടെയാണ് തങ്ങളുടെ സാഹസിക പ്രവര്‍ത്തനമെന്ന് മറന്നതോടെ ഭൂമിയിലേക്ക് അടുക്കുന്ന കാര്യത്തില്‍ നിന്നും ശ്രദ്ധമാറി. 

ഇടയ്ക്ക് ടൈമര്‍ പരിശോധിച്ചപ്പോഴാണ് തങ്ങളുടെ അന്ത്യമടുത്തെന്ന് ഇവര്‍ തിരിച്ചറിയുകയും വില്ല്യം ലെസ്ലിയുടെ പാരച്യൂട്ട് തുറക്കുകയും ചെയ്തത്. എന്നാല്‍ സ്വന്തം പാരച്യൂട്ട് തുറക്കാന്‍ സമയം വൈകിയതോടെ ഭൂമിയില്‍ വന്നുപതിക്കുകയായിരുന്നു. എന്തായാലും ഭാഗ്യം ഒപ്പമുണ്ടായതിനാല്‍ ജീവനോടെ രക്ഷപ്പെടുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.