CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 13 Seconds Ago
Breaking Now

തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന് ഒരു ചൊല്ലുണ്ട്; ഒളിക്യാമറ വിവാദത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്‌മോഹന്‍ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്‌മോഹന്‍ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

ടൈംസ് നൗവിലെ പെണ്‍കുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അപ്പോള്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ച് വന്നു, ഓഫ് ദ റെക്കോര്‍ഡ്. അതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ഒരിക്കലും മാധ്യമധര്‍മ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെണ്‍കുട്ടി കാണിച്ചത്. അവള്‍ ബോധപൂര്‍വ്വം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപമാനിക്കാന്‍, അവഹേളിക്കുവാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുവാന്‍ പോകുന്നില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.