CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 54 Seconds Ago
Breaking Now

കൊവിഡ് മരണങ്ങള്‍ കുതിച്ചുയരുമ്പോള്‍ 140 അടി ഉയരമുള്ള യേശുവിന്റെ പ്രതിമ നിര്‍മ്മിച്ച് ബ്രസീല്‍; റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ ഉയരം കൂടിയ പുതിയ പ്രതിമ ടൂറിസം മെച്ചപ്പെടുത്തി വിശ്വാസം കൂട്ടുമെന്ന പ്രതീക്ഷയില്‍!

ബ്രസീലില്‍ കൊവിഡ് മരണങ്ങള്‍ 345,000 ആയി ഉയരുമ്പോഴാണ് ഈ പ്രതിമാ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ബ്രസീലില്‍ യേശുദേവന്റെ പുതിയ പ്രതിമാ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രശസ്തമായ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ ഉയരം കൂടിയതാണ് രണ്ടാമത്തെ ശില്‍പ്പം. ക്രിസ്റ്റ് ദി പ്രൊട്ടക്ടര്‍ എന്നു പേരിട്ട പുതിയ ശില്‍പ്പത്തിന് 140 അടി ഉയരമുണ്ടാകും. 

ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ ശില്‍പ്പങ്ങളില്‍ ഒന്നായി ഇത് മാറും. റിയോ ഡി ജനീറോയില്‍ ക്രൈസ്റ്റ് ദി റിഡീമര്‍ ശില്‍പ്പം 90 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 

38 മീറ്ററാണ് റിയോയിലെ യേശു പ്രതിമയുടെ ഉയരം. 350,000 ഡോളര്‍ ചെലവിട്ടാണ് അസോസിയേഷന്‍ ഓഫ് ദി ഫ്രണ്ട്‌സ് ഓഫ് ക്രൈസ്റ്റിന്റെ നേതൃത്വത്തില്‍ പ്രൊജക്ട് നടത്തുന്നത്. പുതിയ പ്രതിമ എന്‍കാന്റാഡോയിലാണ് നിര്‍മ്മിക്കുന്നത്. ഇത് നഗരത്തിലെ ടൂറിസത്തിന് പ്രചോദനമേകുമെന്നാണ് കരുതുന്നത്. 

പിതാവും, മകനുമായ ജെനെസിയോ, മാര്‍കസ് മൗറ എന്നിവരാണ് നിര്‍മ്മാണ മേല്‍നോട്ടം. 2019 മുതല്‍ സംഭാവന സ്വീകരിച്ച് നിര്‍മ്മാണം നടക്കുന്നുണ്ട്. നഗരത്തില്‍ ഇത്തരമൊരു ശില്‍പ്പം സ്ഥാപിക്കാനുള്ള ഐഡിയ മുന്നോട്ട് വെച്ച മുന്‍ മേയര്‍ അഡ്‌റൊവാള്‍ഡോ കോണ്‍സാറ്റി മാര്‍ച്ചില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 

ബ്രസീലില്‍ കൊവിഡ് മരണങ്ങള്‍ 345,000 ആയി ഉയരുമ്പോഴാണ് ഈ പ്രതിമാ നിര്‍മ്മാണം പുരോഗമിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.