CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 22 Seconds Ago
Breaking Now

വാക്‌സിന്‍ പ്രതിരോധം തകര്‍ക്കുന്ന സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് ലണ്ടനില്‍ നടമാടുന്നു; വാന്‍ഡ്‌സ്‌വര്‍ത്തിലും, ലാംബെത്തിലും താമസിക്കുന്ന എല്ലാവര്‍ക്കും പിസിആര്‍ ടെസ്റ്റ്; ഇവിടേക്ക് യാത്ര ചെയ്താലും സൂക്ഷിക്കണം; 44 കേസുകള്‍ കണ്ടെത്തിയതോടെ അതീവജാഗ്രത!

സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് കൂടുതല്‍ പേരില്‍ കണ്ടെത്തിയതോടെ വാക്‌സിനുകളുടെ ശേഷിയാണ് സംശയത്തിലേക്ക് വഴുതുന്നത്

സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് പിടിപെട്ട 70-ലേറെ പേരോട് ലണ്ടനില്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. കൊവിഡ് വാക്‌സിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്നതാണ് ഈ വേരിയന്റ്. വാന്‍ഡ്‌സ്‌വര്‍ത്തിലും, ലാംബെത്തിലും താമസിക്കുന്ന എല്ലാവരോടും പിസിആര്‍ ടെസ്റ്റിന് വിധേയമാകാനും ആവശ്യപ്പെട്ടിരിക്കുകയാണ്. 

44 കേസുകളാണ് ഈ വേരിയന്റുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കി. ഇൗ സതേണ്‍ ബറോകള്‍ കേന്ദ്രീകരിച്ചാണ് ഈ കേസുകള്‍ പ്രധാനമായും കണ്ടെത്തിയത്. ഇവിടങ്ങളിലെ ജനസംഖ്യ 655,695 ആണ്. സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് എന്ന് സംശയിക്കുന്ന 30 കേസുകള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ 11 വയസ്സിന് മുകളിലേക്കുള്ള ഈ ബറോകളില്‍ താമസിക്കുകയോ, ഇവിടേക്ക് യാത്ര ചെയ്യുകയോ ചെയ്തവര്‍ ആഴ്ചയില്‍ രണ്ട് തവണ ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിന് പുറമെ പിസിആര്‍ ടെസ്റ്റ് എടുക്കാനാണ് ആവശ്യപ്പെടുന്നത്. 

വേരിയന്റുകളുമായി ബന്ധപ്പെട്ട് പുതിയ കേസുകള്‍ ഉയരുന്നത് ഏത് വിധേനയും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ടെസ്റ്റിംഗ് ഓപ്പറേഷനെന്ന് ഹെല്‍ത്ത് മേധാവികള്‍ വ്യക്തമാക്കി. പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവായി കണ്ടെത്തിയാല്‍ ഈ കേസുകള്‍ സ്‌പെഷ്യലിസ്റ്റ് ലാബുകളില്‍ ജീനോമിക് സീക്വന്‍സിംഗിന് അയച്ചുനല്‍കും. 

മാര്‍ച്ചില്‍ ആദ്യത്തെ വേരിയന്റ് കേസ് തിരിച്ചറിഞ്ഞത് മുതല്‍ ഇവരമായി ബന്ധപ്പെട്ട് കോണ്ടാക്ടില്‍ വന്ന എല്ലാവരോടും ഐസൊലേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായാണ് കരുതുന്നത്. സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് കൂടുതല്‍ പേരില്‍ കണ്ടെത്തിയതോടെ വാക്‌സിനുകളുടെ ശേഷിയാണ് സംശയത്തിലേക്ക് വഴുതുന്നത്. ബാര്‍ണെറ്റ്, ക്രോയ്‌ഡോണ്‍, മെര്‍ട്ടോണ്‍, റെഡ്ബ്രിഡ്ജ്, ഈലിംഗ്, ഹാറിംഗെ, മിച്ചാം, ബ്രെന്റ് എന്നിവിടങ്ങളിലാണ് വേരിയന്റുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.