CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 9 Minutes 57 Seconds Ago
Breaking Now

കൊവിഡ് നിയമങ്ങള്‍ രാജ്ഞിക്കും ബാധകം; ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ രാജ്ഞി 'ഒറ്റയ്ക്ക്' ഇരിക്കും; രാജകുടുംബാംഗങ്ങള്‍ രണ്ട് മീറ്റര്‍ അകലെ!

തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ടില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 30 ആയി ഉയര്‍ത്തിയത്

കര്‍ശനമായ കൊറോണാവൈറസ് നിയമങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളില്‍ രാജ്ഞി ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും! രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ശനിയാഴ്ച വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ്ജസ് ചാപ്പലില്‍ സര്‍വ്വീസ് നടക്കുമ്പോള്‍ രണ്ട് മീറ്റര്‍ അകലും പാലിക്കേണ്ടി വരും. 

സംസ്‌കാരചടങ്ങുകളില്‍ രാജ്ഞിക്കൊപ്പം ഇരിക്കാന്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതി ഉണ്ടാകുകയെന്നാണ് കരുതുന്നത്. ഫിലിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി ബ്രിഗേഡിയര്‍ ആര്‍ച്ചി മില്ലര്‍ ബേക്ക്‌വെല്‍ ആണ് ആ വ്യക്തി. വിന്‍ഡ്‌സര്‍ കാസില്‍ കൊവിഡ് ബബ്ബിളില്‍ പുറമെ നിന്നുള്ള ഏക അംഗമാണ് ഇദ്ദേഹം. 

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങില്‍ രാജ്ഞി ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുമെന്നാണ് രാജകീയ വൃത്തങ്ങള്‍ ടെലിഗ്രാഫിനോട് പറഞ്ഞത്. പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമാണ്. കൂടാതെ പാടാനും സാധിക്കില്ല. സര്‍വ്വീസ് പൂര്‍ണ്ണമായും കൊവിഡ് നിബന്ധനകള്‍ പാലിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി. 

തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ടില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 30 ആയി ഉയര്‍ത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.