CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 45 Minutes Ago
Breaking Now

തമിഴകം പിടിക്കാമെന്ന സ്റ്റാലിന്റെ മോഹം സഫലമാകുമോ? ഡിഎംകെ സഖ്യം മുന്നില്‍; പോരാട്ടം നടത്തിയ എഐഎഡിഎംകെ

തമിഴ്‌നാട്ടിലെ രണ്ട് വമ്പന്‍ നേതാക്കളില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്- എം കരുണാനിധിയും, ജെ ജയലളിതയും

തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷത്തോളം തുടര്‍ഭരണം നടത്തിയ എഐഎഡിഎംകെയെ തൂത്തെറിഞ്ഞ് ഭരണം പിടിക്കാന്‍ ഒരുങ്ങി ദ്രാവിഡ മുന്നേറ്റ കഴകം. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യം 137 സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്. ഭരണപക്ഷമായ എഐഎഡിഎംകെ 95 സീറ്റുകളില്‍ മുന്നിലുണ്ട്. 

234 അംഗ നിയമസഭയില്‍ 118 സീറ്റുകളാണ് ഭരണത്തിനായി കേവല ഭൂരിപക്ഷം ആവശ്യമുള്ളത്. 2011 മുതല്‍ എഐഎഡിഎംകെയാണ് തമിഴ്‌നാട്ടില്‍ ഭരണത്തിലുള്ളത്. ഭരണവിരുദ്ധ വികാരവും, ഭരണപക്ഷത്തെ അസ്ഥിരതയും മുതലെടുത്ത് ഒരു ദശകത്തിന് ശേഷം ഭരണത്തിലേറാമെന്നാണ് ഡിഎംകെ കണക്കാക്കുന്നത്. 

തമിഴ്‌നാട്ടിലെ രണ്ട് വമ്പന്‍ നേതാക്കളില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്- എം കരുണാനിധിയും, ജെ ജയലളിതയും. ഇവര്‍ ബാക്കിവെച്ച ഇടത്ത് ഏതാനും പുതിയ മുന്നണികള്‍ പ്രതീക്ഷയോടെ മുന്നോട്ട് വന്നിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി 25,000-ഓളം വോട്ടുകളുടെ ഭൂരിപക്ഷം നിലനിര്‍ത്തി മുന്നിലുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.