CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 24 Seconds Ago
Breaking Now

പുതിയ മന്ത്രിസഭയിലേക്കുള്ള സിപിഎം അംഗങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നു ; ഒറ്റ അംഗങ്ങളുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കില്ല

വരും ദിവസങ്ങളില്‍ സംസ്ഥാന സമിതി കൂടി ചേര്‍ന്ന ശേഷമാകും പ്രഖ്യാപനം

പുതിയ മന്ത്രിസഭയിലേക്കുള്ള സിപിഎം അംഗങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് സത്യപ്രതിജ്ഞാ തിയ്യതി അടക്കം തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടിക പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളുണ്ടായേക്കും. സത്യപ്രതിജ്ഞ ഉടനുണ്ടാകാന്‍ സാധ്യതയില്ല.

വരും ദിവസങ്ങളില്‍ സംസ്ഥാന സമിതി കൂടി ചേര്‍ന്ന ശേഷമാകും പ്രഖ്യാപനം. സിപിഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടന്നേക്കും.തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സത്യപ്രതിജ്ഞാ തിയ്യതി സംബന്ധിച്ചും പുതിയ മന്ത്രിമാര്‍ സംബന്ധിച്ചും ഏകദേശ ധാരണയിലെത്തും.

കെ കെ ശൈലജ, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എ സി മൊയ്തീനേയും ആര്‍ ബിന്ദുവിനേയും പരിഗണിക്കുന്നുണ്ട്. പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. എം ബി രാജേഷ് മന്ത്രിയായേക്കും. തിരുവനന്തപുരത്ത് നിന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം വി ശിവന്‍കുട്ടി, വി കെ പ്രശാന്ത് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. ആറന്‍മുള എംഎല്‍എ വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്തേക്കും സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നതായാണ് സൂചന. മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സര്‍ക്കാരില്‍ ഒറ്റ അംഗങ്ങളുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകുക.

 




കൂടുതല്‍വാര്‍ത്തകള്‍.