നാച്വറല്‍ റിസേര്‍വിന് സമീപം നടന്നുപോയ 40-കളില്‍ പ്രായമുള്ള പുരുഷനെ തള്ളി നിലത്ത് വീഴ്ത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി! വ്യാഴാഴ്ച വൈകുന്നേരം 7.30ഓടെ നടന്ന അതിക്രമത്തെ കുറിച്ച് ക്ലീവ്‌ലാന്‍ഡ് പോലീസ് അന്വേഷിച്ച് വരികയാണ്. മിഡില്‍സ്ബറോയിലെ ടീസ് ബാരേജില്‍ നിന്നും ന്യൂപോര്‍ട്ട് ബ്രിഡ്ജിലേക്ക് പോകുന്ന ബ്ലാക്ക് പാത്ത് എന്നറിയപ്പെടുന്ന വാക്ക്‌വേയിലാണ് സംഭവം.
മേസ് പാര്‍ക്ക് നേച്വര്‍ റിസേര്‍വിന് സമീപത്ത് കൂടെ നടന്നുപോകവെയാണ് ഒരു പുരുഷന്‍ അരികിലെത്തിയത്. ഇയാള്‍ പൊടുന്നനെ നിലത്തേക്ക് തള്ളിവീഴ്ത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് ഇരയായ വ്യക്തി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കറുത്ത 30-കളില്‍ പ്രായമുള്ള 5 അടി 10 ഇഞ്ച് ഉയരമുള്ള ആളാണ് അക്രമിയെന്നാണ് വിവരണം.
ഇംഗ്ലീഷ് സംസാരിച്ചിരുന്ന ഇയാളുടെ ഉച്ചാരണം വ്യക്തമായിരുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. ന്യൂപോര്‍ട്ട് ബ്രിഡ്ജിന് സമീപത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് പീഡനത്തിന് ഇരയായ പുരുഷനെ കണ്ടത്. ഈ സ്ത്രീകളോട് മുന്നോട്ട് വരാനും കേസന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ കൈമാറാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 30-കളില്‍ പ്രായമുള്ള ഈ സ്ത്രീകള്‍ അക്രമത്തിന് സാക്ഷികളായിട്ടുണ്ടോയെന്ന് ഉറപ്പില്ല.
ലൈംഗിക പീഡനങ്ങളെ ഗുരുതരമായാണ് കണക്കാക്കുന്നതെന്ന് ഡിറ്റക്ടീവ് സര്‍ജന്റ് ഇയാന്‍ പിയേഴ്‌സണ്‍ പറഞ്ഞു. സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ ഓഫീസര്‍മാര്‍ ഇരയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. സംഭവസമയത്ത് പ്രദേശത്തുണ്ടായി സ്ത്രീകള്‍ എന്തെങ്കിലും വിവരം നല്‍കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.