
















UK യില്‍ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ പ്രവര്‍ത്തകരാണ് വിജയദിനം ആഘോഷിച്ചത്. സ്വവസതികളില്‍ ദീപങ്ങള്‍ തെളിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു. CPIM സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം പോലെ ആവേശംഒട്ടും കുറയാതെ കേരളത്തിന്റെ സന്തോഷത്തില്‍ Uk മലയാളികളും പങ്കാളികളായി.

നാടുമായുള്ള സമയ വ്യതാസം കണക്കിലെടുത്തു മെയ് 6 ആണ് സമീക്ഷ പ്രവര്‍ത്തകര്‍ വിജയദിനം ആഘോഷിച്ചത്. തിരെഞ്ഞെടുപ്പ് കാലത്തു ഇടതുപക്ഷത്തിനു വേണ്ടി സമീക്ഷ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സമീക്ഷ uk പുറത്തിറക്കിയ രണ്ടാമൂഴം എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തിരിഞ്ഞിടുപ്പു കാലത്തു വലിയ ശ്രദ്ധ നേടിയ ഒന്നാണ്. തിരഞ്ഞെടുപ്പ് ദിവസം സമീക്ഷ യുകെ അംഗങ്ങള്‍ക്കായി നൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്നരീതിയില്‍ സൂം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. വിജയദിനത്തില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകര്‍ക്കും സമീക്ഷ uk നന്ദി അറിയിച്ചു.
അതോടൊപ്പം തുടര്‍ന്നു വലിയ ഒരു ദൗത്യമാണ് സമീക്ഷ യുകെ ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക സമാഹരിക്കുവാനാണ് ശ്രമിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറിദിനേശ് വെള്ളാപ്പള്ളിയും
നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണും യുകെയിലെ മുഴുവന്‍ മലയാളികളോടും അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത: :
ഉണ്ണികൃഷ്ണന്‍ ബാലന്‍.