CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 50 Seconds Ago
Breaking Now

ഇന്ത്യയില്‍ മരണ സംഖ്യ ആഗസ്ത് ആകുമ്പോഴേക്കും പത്തുലക്ഷത്തിലേക്ക് ഉയരും ; അന്താരാഷ്ട്ര ജേണല്‍ പങ്കുവച്ച് സ്വര ഭാസ്‌കറും

ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം.

ഇന്ത്യയില്‍ മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് മാസമാകുമ്പോഴേക്കും ആകെ മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേ കുറിച്ച് ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര ജേണലില്‍ വന്ന ലേഖനത്തിലും പറയുന്നുണ്ട്. ലാന്‍സെറ്റ് ലേഖനത്തിലെ അത്തരമൊരു ഭാഗം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് നടി സ്വരാ ഭാസ്‌കര്‍

ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം. ലേഖനത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ ഭാഗമാണതെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

വാക്‌സിനും ഓക്‌സിജനും സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കൊവിഡ് രണ്ടാം വരവിനെ യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് സര്‍ക്കാര്‍ നേരിട്ടത്. 

ഈ മാസത്തെ ഇന്ത്യ ടുഡേയുടെ കവറും അത്തരത്തില്‍ ഒരു ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. രാജ്യത്തെ സംഭവ വികാസങ്ങളെ ഒറ്റ ചിത്രത്തില്‍ പറഞ്ഞു വെക്കുന്ന ഒന്നാണ് ഈ മാഗസിന്‍ കവര്‍. വരി വരിയായി കിടക്കുന്ന ശവശരീരങ്ങളാണ് കവര്‍ ചിത്രം. നിരവധി പേര്‍ 2014ല്‍ ആദ്യമായി മോദി അധികാരമേറ്റപ്പോള്‍ പുറത്തിറങ്ങിയ ഇന്ത്യ ടുഡേയുടെ കവറും ഇന്നത്തെ കവറും തമ്മില്‍ താരതമ്യം ചെയ്ത് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജേതാവ് എന്ന തലകെട്ടോടു കൂടിയാണ് ഇന്ത്യ ടുഡേ മോദിയെ അഭിസംഭോതന ചെയ്തത്. ഇനി മോദി രാജ്യത്തെ നല്ല നാളുകള്‍ തിരിച്ചു കൊണ്ടു വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന മാഗസിനില്‍ വന്ന ലേഖനം. എന്നാല്‍ നിലവില്‍ രാജ്യം എത്തി നില്‍ക്കുന്നത് ഇതുവരെ കണ്ടതിലും ഏറ്റവും മോശം സമയങ്ങളിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.