CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 1 Seconds Ago
Breaking Now

സ്വയം ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് വര്‍ഷങ്ങളോളം യുവതിയെ ലൈംഗിക പീഡനം ; ആശ്രമത്തില്‍ കണ്ടെത്തിയത് 15 ലക്ഷം വിലയുള്ള ആഭരണങ്ങളും ആറു ലക്ഷത്തിലേറെ രൂപയും

രാധേശ്യം മിശ്ര അഥവാ രാധാമോഹന്‍ മിശ്ര എന്ന വ്യാജ ആത്മീയ ഗുരു പൂനെയിലെ വാഘോളിയിലെ ഉബാലെ നഗര്‍ പ്രദേശത്ത് 'മോഡേണ്‍ ഗുരുകുലം' എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു.

ദൈവാവതാരമെന്ന് സ്വയം അവകാശപ്പെട്ട വ്യാജ ആത്മീയ ഗുരുവും എഴ് അനുയായികളും അറസ്റ്റില്‍. സ്വയം ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് വര്‍ഷങ്ങളോളം യുവതിയെ ലൈംഗികമായും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ച കേസിലാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ വ്യാജ ആത്മീയ ഗുരുവും അദ്ദേഹത്തിന്റെ ഏഴ് അനുയായികളും അറസ്റ്റിലായിരിക്കുന്നത്. പ്രതികള്‍ യുവതിയെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ നിര്‍ബന്ധിക്കുകയും, മോഷണം നടത്താന്‍ പ്രേരിപ്പിക്കുകയും, വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും, സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

രാധേശ്യം മിശ്ര അഥവാ രാധാമോഹന്‍ മിശ്ര എന്ന വ്യാജ ആത്മീയ ഗുരു പൂനെയിലെ വാഘോളിയിലെ ഉബാലെ നഗര്‍ പ്രദേശത്ത് 'മോഡേണ്‍ ഗുരുകുലം' എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു. 2010-ഓടെയാണ് പരാതിക്കാരിയായ യുവതി ഇയാളുടെ സ്വാധീനത്തിന് വിധേയയാകുന്നതെന്നാണ് പൊലീസ് പറയുന്നത്. ക്രമേണ യുവതിയെ കുടുംബത്തില്‍ നിന്ന് അകറ്റിയ മിശ്ര ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മര്‍ദിക്കുകയും, വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും, അവരുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇയാള്‍ പകര്‍ത്തിയ അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും തനിക്ക് അത്ഭുതശക്തികളുണ്ടെന്ന വ്യാജപ്രചാരണം നടത്തി യുവതിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. മിശ്രയും അനുയായികളും ചേര്‍ന്ന് യുവതിയെയും മറ്റ് നിരവധി ആളുകളെയും താന്‍ ദൈവത്തിന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിപ്പിച്ചു. യുവതിയെ സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും, ആറ് വര്‍ഷക്കാലം ആശ്രമത്തിനും വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

പൊലീസ് നടത്തിയ റെയ്ഡില്‍ മിശ്രയുടെ ആശ്രമത്തിലെ ഭൂഗര്‍ഭ മുറിയില്‍ നിന്ന് 12 ലാപ്ടോപ്പുകള്‍, 11 മൊബൈല്‍ ഫോണുകള്‍, 19 ഹാര്‍ഡ് ഡിസ്‌കുകള്‍, നിരവധി പെന്‍ഡ്രൈവുകളും കാസറ്റുകളും പിടിച്ചെടുത്തു. കൂടാതെ 6.5 ലക്ഷം രൂപയും ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ആശ്രമത്തില്‍ നിന്ന് കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.